Entertainment

അന്ന് പ്രിയങ്ക ചിത്രത്തിലെ സുപ്രധാന വേഷം മോഹന്‍ലാല്‍ ഉപേക്ഷിച്ചതോ? സത്യം ഇതാണ്

മോഹന്‍ലാല്‍ മലയാള സിനിമയിലെ താരരാജാവ് ആണ്. മലയാളത്തിലെ നടനവിസ്മയമായ മോഹന്‍ലാല്‍ മറ്റ് പല ഭാഷകളിലെ ചിത്രങ്ങളിലും വേഷങ്ങള്‍ അവതരിപ്പിക്കുകയും കൈയ്യടി നേടുകയും ചെയ്തിട്ടുണ്ട്. താരം ബോളിവുഡിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മഹാനടന്‍ പ്രിയങ്ക ചോപ്രയുടെ കുടെ ബോളിവുഡില്‍ അഭിനയിക്കാന്‍ തീരുമാനിച്ച ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിശാല്‍ ഭരത്വരാജ് പ്രിയങ്ക ചോപ്രയെ നായികയാക്കി ചെയ്ത സാത്ത് ഖൂന്‍ മാഫ് എന്ന 2011ിലെ ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തു വരുന്നത്. ഈ സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കള്‍ അന്നു കപൂര്‍, വിവാന്‍ ഷാ, ജോണ്‍ എബ്രഹാം, നീല്‍ നിതിന്‍ മുകേഷ് എന്നിവരാണ്.

ചിത്രത്തിലെ സുപ്രധാനവേഷം അഭിനയിക്കാന്‍ മോഹന്‍ലാലിനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. നേരത്തെ പുറത്തിറങ്ങിയ വാര്‍ത്ത മുമ്പ് ഏറ്റെടുത്ത പ്രോജക്ടുകള്‍ ചെയ്തു തീര്‍ക്കേണ്ടിയിരുന്നതിനാല്‍ ആ കഥാപാത്രം മോഹന്‍ലാല്‍ നിരസിക്കുകയായിരുന്നു എന്നാണ്. എന്നാല്‍ മോഹന്‍ലാല്‍ ഇപ്പോള്‍ അത്തരം കിംവദന്തികളെ തള്ളിക്കൊണ്ട് പ്രതികരണം അറിയിച്ചിരിക്കുകയാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് : ‘അവസാന നിമിഷം എന്തുകൊണ്ടാണ് എന്നെ സാത്ത് ഖൂന്‍ മാഫ് ടീം മാറ്റിയതെന്ന കാര്യം അറിയില്ല. അവര്‍ അതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചിട്ടുമില്ല.’ അന്നു കപൂറായിരുന്നു മോഹന്‍ലാലിന് കരുതിവെച്ചിരുന്ന വേഷത്തില്‍ പിന്നീട് അഭിനയിച്ചത്.

മോഹന്‍ലാലിന്റെ ആദ്യ ബോളിവുഡ് ചിത്രം 2002ല്‍ രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനി ആണ്. വിവേക് ഒബ്രോയി ആയിരുന്നു ചിത്രത്തിലെ നായകന്‍. നായകനായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു അത്.
രാം ഗോപാല്‍ വര്‍മ്മയുടെ തന്നെ ആഗ് എന്ന ചിത്രത്തിലൂടെ 2007ല്‍ വീണ്ടും മോഹന്‍ലാല്‍ ബോളിവുഡിലേക്ക് എത്തി. മൂന്നാമത് മോഹന്‍ലാല്‍ ഹിന്ദിയില്‍ അഭിനയിച്ചത് 2012ല്‍ പ്രിയദര്‍ശന്റെ ടെസിലാണ്. പിന്നീട് മഹാനടന്‍ ബോളിവുഡില്‍ അഭിനയിച്ചിട്ടില്ലെങ്കിലും തമിഴ്, കന്നട, തെലുങ്ക് അടക്കമുള്ള മറ്റ് തെന്നിന്ത്യന്‍ ഭാഷ ചിത്രങ്ങളില്‍ അഭിനയിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top