Kerala News

‘ഈ നേതൃത്വം ചരിത്രത്തില്‍ ഇടം പിടിക്കും.’ പിണറായി വിജയനെ കുറിച്ച് മോഹന്‍ലാല്‍

കേരള സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും പൂര്‍ണ്ണ പിന്തുണ കൊടുത്തുകൊണ്ട് മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിനായി മുന്‍നിരയിലുണ്ട്. അദ്ദേഹം കേരളാ സര്‍ക്കാരിന്‌ വേണ്ടി കോവിഡ് 19 ബോധവത്കരണ വീഡിയോകളിലൂടെയും, മറ്റ് ഒരുപാട് വഴികളിലൂടെയും ആരോഗ്യ രംഗത്തും സഹായം എത്തിക്കുന്നുണ്ട്. മോഹന്‍ലാല്‍ ഇപ്പോള്‍ കോവിഡ് 19 പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അമ്പതു ലക്ഷം നല്‍കിയിരിക്കുകയാണ്. പത്രസമ്മേളനത്തിന് ഇടയില്‍ ഈ കാര്യം പുറത്തുവിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. പിണറായി വിജയന് മോഹന്‍ലാല്‍ എഴുതിയ ഒരു കത്തും പുറത്തു വന്നിട്ടുണ്ട്‌.

അതിലെ പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്. ‘വളരെ ദുരിതപൂര്‍വ്വമായ ഒരു പരിതഃസ്ഥിതിയിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നു പോകുന്നത്. കോവിഡ് പ്രതിരോധത്തിനായി ഈ സമയത്ത് പിണറായി സര്‍ക്കാര്‍ കാഴ്ച വെയ്ക്കുന്ന പ്രവര്‍ത്തനം വളരെയധികം മികവുറ്റതാണ്.

നമ്മുടെ ചരിത്രത്തിലേക്കാണ് ഈ സമയത്തെ പിണറായി വിജയന്റെ നേതൃപാടവം ഇടം പിടിക്കാന്‍ പോകുന്നത്.’ മോഹന്‍ലാല്‍ വാചാലനായി. അദ്ദേഹം തന്റെ എളിയ സംഭാവനയായ അമ്പതുലക്ഷം രൂപ ഈ കത്തിനൊപ്പമാണ് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന് ഉപകരിക്കും എന്ന പ്രതീക്ഷയോടെ നല്‍കിയത്. പിണറായി വിജയനൊപ്പം എന്നും ഞങ്ങള്‍ ഉണ്ടെന്നും അദ്ദേഹത്തിന്റെ കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ തുടരാനും മോഹന്‍ലാല്‍ ആശംസിച്ചു. മോഹന്‍ലാല്‍ പിണറായി വിജയനുമായി അടുത്ത ബന്ധം പുലര്‍ത്താറുണ്ട്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top