കൊച്ചി : വിമാനത്താവളത്തിൽ ഒരു ചായ കുടിച്ച തൃശ്ശൂർ സ്വദേശിക്ക് ചെലവായത് 100 രൂപ, പലഹാരങ്ങളുടെ വില ചോദിച്ചപ്പോൾ 200 ന് മുകളിലും. ഇത് കേട്ട് ഞെട്ടിയ അയാൾ ഉടൻ തന്നെ ഒരു പരാതി ഇന്ത്യൻ പ്രധാനമന്ത്രിക്ക് അയച്ചു.
തൃശൂർ സ്വദേശി അഡ്വക്കേറ്റ് ഷാജിയാണ് കഥയിലെ താരം. എന്നാൽ ഷാജിയെ വരെ ഞെട്ടിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ മറുപടി വന്നു.
ചായക്ക് 15 രൂപയും, കാപ്പിക്ക് 20 രൂപയും, ബാക്കി പലഹാരങ്ങൾക്ക് 15 രൂപയും മാത്രമേ ഈടാക്കുവാൻ പാടുള്ളൂവെന്നും മോഡി നിർദേശിച്ചു.
