Entertainment

കേരളത്തിന്റെ സ്വന്തം പ്ലസ് സൈസ് സുന്ദരി ഹസിയുടെ പുത്തൻ ഫോട്ടോഷോട്ട്…!!! ചിത്രങ്ങൾ വൈറലാകുന്നു….

തടി ഉള്ളവർക്കും മോഡൽ ആകാം.
തന്റെ അനുഭവം തുറന്നു പറഞ്ഞു പ്രമുഖ മോഡൽ. മോഡലിംഗ് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാരുടെയും മനസ്സിൽ ആദ്യം വരുന്നത് വെളുത്ത് മെലിഞ്ഞ സുന്ദരികളായ സ്ത്രീകളുടെ മുഖം ആണ്.

അങ്ങനെ ഉള്ളവർ മാത്രേ മോഡൽ ആകാൻ പാടുള്ളൂ എന്ന ഒരു കാഴ്ചപ്പാടും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുണ്ട് എന്നാൽ അതെല്ലാം ഇപ്പോൾ കാറ്റിൽപറത്തി ഇരിക്കുകയാണ് ഹാസി ഖാസി എന്ന മോഡൽ. ഇപ്പോൾ മെലിഞ്ഞ മോഡലുകൾക്ക് ഒപ്പം അല്പം താടിയുള്ള മോഡലുകളും പ്രചാരം നേടി വരികയാണ്.

അത്തരത്തിൽ തടിയുള്ള മോഡലുകളുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരു ഒരു മോഡലാണ് ഹാസി.
ക്യാമറാമാൻ രൂപേഷ് മുഖേന ആണ് ഹാസി ഈ രംഗത്ത് എത്തുന്നത്.
ആദ്യമായി ഒരു ഫോട്ടോഷൂട്ടിന് ഹാസിയെ വിളിക്കുന്നത് രൂപേഷ് ആണ്. കുറച്ചു പോലും ആത്മവിശ്വാസം ഇല്ലാതെയാണ് താൻ ക്യാമറയ്ക്ക് മുൻപിൽ നിന്നിരുന്നത് എന്നും ഷൂട്ടിനു ശേഷം ചിത്രങ്ങൾ കണ്ടപ്പോൾ തനിക്കും ഒരു മോഡൽ ആകാൻ കഴിയും എന്ന ആത്മവിശ്വാസം തോന്നി എന്നുമാണ് ഹസി പറയുന്നത്.

ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന മോഡലുകളിൽ ഒരാളാണ് ഹസി.
ക്യാമറമാൻ മാരുടെ നിർദേശങ്ങൾ ആണ് തന്റെ വിജയമന്ത്രം എന്ന് ഹാസി പറയുന്നത്. അടുത്തിടെ ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഹസി തൻറെ വിശേഷങ്ങൾ പങ്കുവച്ചത്.

വിവാഹം കഴിഞ്ഞ് കുട്ടികൾ ആയ ഒരു സ്ത്രീ ഒരിക്കലും ഒരു മോഡൽ ആവാൻ ആഗ്രഹിക്കില്ല എന്നാണ് ഹാസി പറയുന്നത്.
കാരണം ഭൂരിഭാഗം പേരും നന്നായി തടി വച്ചിരിക്കുന്നവരായിരിക്കും.
എന്നാൽ അത്‌ ഇനി ഒരു കുറവായി കാണേണ്ട എന്നും മോഡലിങ്ങിൽ ഇനി ആർക്കും ശോഭിക്കാൻ കഴിയും എന്നുമാണ് ഹസി പറയുന്നത്.

മോഡലിംഗ് മാത്രം അല്ല ഡബ്ബിങ് രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ഹാസി.
സംവിധായകൻ ശശികുമാർ തന്റെ സുഹൃത്ത് ആണ് എന്നും.
അങ്ങനെ ആണ് താൻ ഡബ്ബിങ് ഫീൽഡിലേക്ക് എത്തുന്നത് എന്നും ഹസി പറഞ്ഞു.
നിരവധി ചിത്രങ്ങളിൽ ഹാസി ശബ്ദം നൽകിയിട്ടുണ്ട്.
എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവതിക്ക് ശബ്ദം നൽകിയിരുന്നത് ഹാസി ആയിരുന്നു എന്ന് അധികം ആർക്കും അറിയാത്ത ഒരു സത്യം ആണ്.
ഹാസിയുടെ ശബ്ദത്തിൽ നിരവധി കഥാപാത്രങ്ങൾ നമ്മുക്ക് മുൻപിൽ നിറഞ്ഞടിയിട്ടുണ്ട്.
സിനിമയിൽ മാത്രമല്ല സീരിയലുകൾക്കും ഷോർട്ട് ഫിലിമുകൾക്കും ഹസിയുടെ ശബ്ദം നിറം പകരാറുണ്ട്.
തന്റെ ജീവിതവും പ്രൊഫഷണും തമ്മിൽ കൂട്ടിക്കുഴക്കാൻ ഒരിക്കലും തനിക്ക് താല്പര്യം ഇല്ല എന്നും ഹസി പറഞ്ഞു.

Most Popular

To Top