My Home

ആരെയും മോഹിപ്പിക്കുന്ന സ്വപ്നസൗധം! ശാന്തത സുന്ദരമാക്കിയ വീട്

പ്രശാന്തമായി ഈ വീട് ശയിക്കുന്നത് മൂവാറ്റുപുഴ ദേശീയ പാതയ്ക്ക് സമീപം റോഡിലെ ബഹളങ്ങള്‍ ഒന്നും കയറിചെല്ലാത്ത ഉയരമുള്ള പ്ലോട്ടിലാണ്. വീട് ഒരുക്കിയത് ഒന്നര ഏക്കര്‍ പ്ലോട്ടിന്റെ വിശാലത ഉള്ളിലേക്ക് ആവാഹിക്കുന്ന വിധമാണ്. വീടിന്റെ പ്രൗഢി കല്ലുപാകിയ നടവഴികളും, പുല്‍ത്തകിടിയും, വിശാലമായ പാര്‍ട്ടികള്‍ നടത്താന്‍ പാകത്തിലുള്ള ഉദ്യാനവും, ഗസീബോയും എല്ലാം വര്‍ദ്ധിപ്പിക്കുന്നു. ട്രസ് നല്‍കിയാണ് ഫ്ലാറ്റ് റൂഫിന് മുകളില്‍ ഓടു വിരിച്ചത്. ചൂട് കുറയ്ക്കാന്‍ ഇത് സഹായിക്കുന്നു. ഈ വീട് നിര്‍മ്മിച്ചിരിക്കുന്നത് സാധാരണ വീടുകളില്‍ നല്‍കുന്നതിനേക്കാള്‍ ഇരട്ടിയില്‍ അധികം സീലിങ്ങ് ഹയ്റ്റ് നല്‍കിയാണ്. ഇതുകൊണ്ട് വീടിന് ഉള്ളില്‍ മികച്ച വെന്റിലേഷന്‍ ലഭിക്കുന്നു. എല്ലാ സമയത്തും സുഖകരവും പോസിറ്റീവുമായ അന്തരീക്ഷം നിറയുന്നു.

വീട് ഒരുക്കിയിരിക്കുന്നത് പടര്‍ന്നു കിടക്കുന്ന ഇടങ്ങളുടെ സങ്കലനമായാണ്. വരാന്ത വിവിധ ഇടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നല്‍കിയിരിക്കുന്നു. ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നത് സ്വകാര്യത, സ്ഥല ഉപയുക്തത, മിനിമലിസം എന്നീ ഘടകങ്ങള്‍ എല്ലാം പ്രാവര്‍ത്തികമാക്കിയാണ്. ഫോര്‍മല്‍, ഫാമിലി ലിവിങ് ഏരിയകള്‍ ഒരുക്കിയിരിക്കുന്നത് പുറത്തെ പച്ചപ്പിന്റെയും ഉദ്യാനത്തിന്റെയും കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ പാകത്തിനാണ്. ഇതിനായി നല്‍കിയിരിക്കുന്നത് വിശാലമായ ഫ്രഞ്ച് ജാലകങ്ങളും വാതിലുമാണ്.

ഊണുമേശ പത്തു പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാകത്തില്‍ വിശാലമായതാണ്. ഇവിടെ ഫോള്‍സ് സീലിങ്ങ് സ്ലോപ്പ് റൂഫ് മേല്‍ക്കൂരയ്ക്ക് അനുസൃതമായാണ് ചെയ്തിരിക്കുന്നത്.

ആധുനിക സൗകര്യങ്ങള്‍ സമന്വയിപ്പിച്ചിരിക്കുന്ന അടുക്കളയും സ്ഥല ഉപയുക്തതയുടെ അടയാളമാണ്. ഇന്‍ബില്ല്റ്റ് ഫ്രിഡ്ജ്, അവ്ന്‍ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. കബോര്‍ഡുകള്‍ മറൈന്‍ പ്ലൈ, ലാമിനേറ്റ് ഫിനിഷിലാണ്. കൗണ്ടറില്‍ നാനോവൈറ്റാണ് വിരിച്ചത്.

വീട്ടില്‍ അഞ്ചു കിടപ്പുമുറികളാണ്.പൈതൃക വീടുകളുടെ മാതൃകയില്‍ കിടപ്പുമുറിയില്‍ നല്‍കിയിരിക്കുന്നത് റസ്റ്റിക്ക് ഫര്‍ണിച്ചറും വീതിയേറിയ കട്ടിലുമാണ്. കിടപ്പുമുറികള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് സ്റ്റോറേജിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ്. വാഡ്രോബുകള്‍ക്കായി ഒരുവശത്തെ ഭിത്തി മുഴുവന്‍ മാറ്റിവെച്ചിരുന്നു. കിടപ്പുമുറിയില്‍ അറ്റാച്ച്ഡ് ബാത്ത്റൂം സൗകര്യവും നല്‍കിയിട്ടുണ്ട്. ധാരാളം ജാലകങ്ങളും രണ്ടു മുറികള്‍ക്ക് ബാല്‍ക്കണി സൗകര്യവും പുറത്തെ പച്ചപ്പിന്റെ കാഴ്ച്ചകള്‍ കണ്ടുകൊണ്ട് ഉണര്‍ന്ന് എഴുന്നേല്‍ക്കാന്‍ പാകത്തിന് നല്‍കിയിരിക്കുന്നു.

മുകള്‍നിലയില്‍ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക വിദ്യയോടു കൂടിയ ഹോം തിയേറ്റര്‍, ജക്കൂസി സൗകര്യത്തോടുകൂടിയ ഹെല്‍ത്ത്കെയര്‍ റൂം എന്നിവയും ഒരുക്കിയിട്ടുണ്ട്. സംക്ഷിപ്തമായി പറഞ്ഞാല്‍, പ്രകൃതിയുമായി ഇഴുകി ചേര്‍ന്ന് പുതിയ കാല സൗകര്യങ്ങളോടെ പാര്‍പ്പിടം ഒരുക്കുന്നതിന് ഈ വീടിന്റെ രീതികള്‍ മാതൃകയാക്കാം.

പ്രോജക്റ്റ് വിവരങ്ങള്‍

ലൊക്കേഷന്‍ – മൂവാറ്റുപുഴ, എറണാകുളം
പ്ലോട്ട് – 1.4 ഏക്കര്‍
ഉടമസ്ഥന്‍ – ടോമി ചേര്‍ക്കോട്ട്

ആര്‍ക്കിടെക്ക്റ്റ് – എം എം ജോസ്
മൈന്‍ഡ്സ്കേപ്പ് ആര്‍ക്കിടെക്റ്റ്സ്, പാല, കോട്ടയം
ഫോണ്‍ – 0482 2213970
ഇ-മേയില്‍ – mmj@msa.org.in

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top