Entertainment

ഫ്ളാറ്റിൽ വെച്ച് അതിക്രൂരമായി ആക്രമിക്കപ്പെട്ടതായി നടിയുടെ പരാതി! അന്വേഷണം ആരംഭിച്ച് പോലീസ്.

കൊച്ചി ആലുവയിലെ ഫ്ളാറ്റിൽ വച്ച് ഗുണ്ടകൾ തന്നെ മർദ്ദിച്ചതായി നടി മീനു മുനീർ. വണ്ടി പാർക്ക്‌ ചെയ്യുന്നതിനെ ചൊല്ലി നടന്ന തർക്കം ആണ് മർദ്ദനത്തിൽ കലാശിച്ചത് എന്നാണ് മീനു പറയുന്നത്. സംഭവം പരാതി ആക്കി മീനു പോലീസിന് കൈമാറിയിരുന്നു.

നെടുമ്പാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തനിക്ക് പാർക്കിംഗ് അനുവദിക്കാത്തതിനെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമണത്തിനു വിധേയ ആകേണ്ടി വന്നത് എന്നും സംഭവം നടക്കുമ്പോൾ പോലീസ് കാണികൾ ആയി നിൽക്കുകയായിരുന്നു എന്നുമാണ് മീനു പറയുന്നത്.

പൊലീസിന്റെ കണ്മുന്നിൽ വച്ചാണ് താൻ അതിക്രൂരമായി ആക്രമിക്കപ്പെട്ടത് എന്നാണ് മീനുവിന്റെ വാക്കുകൾ. പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിലും കുറ്റവാളികളെ സംരക്ഷിക്കാനുള്ള നിലപാടായിരിക്കും പോലീസ് മുന്നോട്ട് വയ്ക്കുന്നത് എന്നും മീനു പറഞ്ഞു.
എന്നാൽ കേസിൽ നല്ല പുരോഗതി ഉണ്ട് എന്നാണ് പോലീസിൻറെ ഭാഗത്തു നിന്നുള്ള അറിയിപ്പ്.

Most Popular

To Top