National News

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക പേജില്‍ വിസ്കിയും കൂടെ കൊറിക്കാനുള്ളതും അടക്കം മദ്യപാനവട്ട ചിത്രം ; അശ്രദ്ധയെന്ന് വിശദീകരണം

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വിസ്ക്കി ബോട്ടിലുകളും ഒഴിച്ചുവെച്ച ഗ്ലാസ്സും കൊറിക്കാന്‍ ഉള്ളതും അടക്കം ഒരു മദ്യപാനവട്ടത്തിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടു. ചിത്രം വ്യാഴാഴ്ച്ച രാവിലെയാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. ഫോട്ടോ സൈക്ലോണ്‍ നാശം വിതച്ച ബംഗാളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. റോഡിലേക്ക് വീണ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ ചിത്രങ്ങളും ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ആദ്യ ഫോട്ടോയായി എടുത്തുകാണിക്കുന്നത് വിസ്ക്കി ബോട്ടിലുകളുടെ ചിത്രമാണ്. ആളുകള്‍ പോസ്റ്റ് ചെയ്യപ്പെട്ട ഉടനെ തന്നെ ‘എന്താണ് ഇതെ’ന്ന് ചോദിച്ച് കമെന്റ് ഇട്ടിരുന്നു. ചിലര്‍ ‘ഇതെല്ലാമാണ് ശരിക്കും നടക്കുന്നതെ’ന്ന് കുറിച്ചു.

മറ്റു ചിലര്‍ ‘ഉടന്‍ നീക്കണമെ’ന്ന് ആവശ്യപ്പെട്ടും രംഗത്തെത്തി. മറ്റൊരു കമെന്റ് ‘എല്ലാവര്‍ക്കും ആശ്വസിക്കണം എന്നതിന്റെ തെളിവാണ് ഇത്’ എന്ന് ആയിരുന്നു. 18 മിനിട്ടില്‍ ഏറെ സമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഫോട്ടോ പ്രൊഫൈല്‍ ചിത്രമായ ഔദ്യോഗിക പേജില്‍ അതേ രീതിയില്‍ കാണപ്പെട്ടു. ചിത്രം 9:32ഓടെയാണ് നീക്കം ചെയ്തത്. ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളുടെ പ്രതികരണം ഇത് അശ്രദ്ധമൂലം സംഭവിച്ചതാണ് എന്നാണ്. വിശദീകരണം ജൂനിയറായ ഒരു ജീവനക്കാരനാണ് പോസ്റ്റ് ചെയ്തതെന്നും സ്വകാര്യ പേജും വകുപ്പിന്റെ പേജും കൈകാര്യം ചെയ്യുന്നതിനിടെ സംഭവിച്ച പിഴവാണ് എന്നുമാണ്.

ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ സംഭവിച്ച വീഴ്ച്ചയ്ക്ക് ഈ ആള്‍ മാപ്പ് എഴുതി നല്‍കിയെന്നും വിശദീകരിച്ചു. ഈ പേജ് 2.79 ലക്ഷം പേരാണ് ഫോളോ ചെയ്യുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top