തിരുവനന്തപുരം: മറ്റൊരാളുടെ മനസ്സ് വായിച്ചെടുക്കാൻ പറ്റുമെന്ന് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എന്നാൽ ഇത് സാധ്യമാണ് എന്നാണ് ശാസ്ത്രം പറയുന്നത്. ‘Hyponitsm’ പോലെ തന്നെ മൈൻഡ് റീഡിങ് സാധ്യമാണ് എന്നാണ് ശാസ്ത്രലോകം വ്യക്തമാക്കുന്നത്.
ഐസ് മല പൊങ്ങിക്കിടക്കുന്ന പോലെ ആണ് ഒരാളുടെ മനസ്സ് എന്നാണ് ശാസ്ത്രം പറയുന്നത്. ഇതിനു കാരണം പുറത്തു കാണുന്നതിലും ഇരട്ടി വലിപ്പം ഉണ്ടാകും ഐസ് മലക്ക് വെള്ളത്തിന് അടിയിൽ. മനുഷ്യമനസ്സിന്റെ കാര്യവും ഇതുപോലെ തന്നെയാണ്. മനസിന്റെ 10 ശതമാനം മാത്രമാണ് ഒരാൾക്ക് മനസ്സിലാക്കാൻ കഴിയുന്നത് എന്നാണ് മനശാസ്ത്രജ്ഞന്മാർ പറയുന്നത്.
മനുഷ്യമനസ്സിനെ നമുക്ക് അഞ്ചായി തരംതിരിക്കാം.
- Conscious Mind
- Sub Conscious Mind
- Super Conscious Mind
- Collective Conscious Mind
- Cosmic Conscious Mind
ഇതിന് ഒരു ഉദാഹരണം പറയാം. നാം ഒരു സിനിമ കാണുമ്പോൾ വിഷമ രംഗങ്ങൾ വരുമ്പോൾ നമുക്ക് വിഷമം വരികയും ചിലപ്പോൾ കരയുകയും ചെയ്യും. എന്നാൽ ഇത് ജീവിതത്തിൽ നടക്കുന്ന കാര്യം അല്ലെന്നും ഒരു സിനിമയാണ് എന്നും നമുക്ക് പൂർണ്ണ ബോധ്യമുള്ള കാര്യമാണ്. എന്നിട്ടും നമ്മൾ കരയുന്നതിന്റെ കാരണം, നമ്മൾ നമ്മുടെ മനസ്സിൽ ആ രംഗങ്ങളെ മാത്രം ഫോക്കസ് ചെയ്യുമ്പോൾ കാണുന്നത് എല്ലാം സബ് കോൺഷ്യസ് മൈൻഡിലേക്കു പോവുകയും, അതെല്ലാം ഉള്ളതായി നമുക്ക് അനുഭവപ്പെടുകയും ചെയ്യും. എന്നാൽ നമ്മുടെ നിത്യ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ എല്ലാം കോൺഷ്യസ് മൈൻഡ് ആണ് പ്രോസസ്സ് ചെയ്യുന്നത്.
കോൺഷ്യസ് മൈൻഡ് വിട്ട് ഉയർന്ന തലങ്ങളിലേക്ക് പോകുമ്പോൾ ആണ് മറ്റൊരാളുടെ മനസ്സിലേക്ക് കയറാൻ സാധിക്കുക. അതിന് ആദ്യം ചെയ്യേണ്ടത് അത് കോൺഷ്യസ് മൈൻഡിനെ പിടിച്ചു നിർത്തുക എന്നത് ആണ്. അതായത് നമ്മുടെ മനസ്സിൽ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്ന ചിന്തകളെ നമ്മൾ പിടിച്ചു നിർത്തുക. എന്നിട്ട് ഫോക്കസ് ചെയ്യേണ്ടത് എന്താണോ അത് മാത്രം മനസ്സിൽ കൊണ്ടുവരിക. ഇത് സാധ്യമാക്കാൻ പലതരം വഴികളുണ്ട്. മനസ്സിന് ഏകാഗ്രത കിട്ടാൻ യോഗ പോലുള്ള ഉള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്.
കൂടുതലായി അറിയാൻ ചുവടെ കൊടുത്തിട്ടുള്ള വീഡിയോ കാണുക.
