Entertainment

ഹോളിവുഡ് കടന്ന് ബോളിവുഡിലേക്കും ചലഞ്ച്. അനായാസേന ചുവടു വെച്ച് ബിടൗണ്‍ താരങ്ങള്‍

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓണ്‍ലൈനില്‍ പലവിധ ചലഞ്ചുകളില്‍ ഏര്‍പ്പെട്ട് ബോറടി മാറ്റാന്‍ ശ്രമിക്കുകയാണ് മിക്കവരും. നൃത്തത്തെ പ്രണയിക്കുന്ന ചിലരുടെ ചലഞ്ചാണ് ഇപ്പോള്‍ വൈറലാകുന്നത്. പ്രശസ്ത നടിയും ഗായികയുമായ ജെന്നിഫര്‍ ലോപസാണ് ഹോളിവുഡും കടന്ന് ബോളിവുഡില്‍ എത്തിയിരിക്കുന്ന ചലഞ്ചിനു പിന്നില്‍.

പുതിയ ചലഞ്ച് ജെന്നിഫര്‍ ലോപസിന്റെ സൂപ്പര്‍ ബൗള്‍ ഹാഫ് ടൈം ഷോയ്ക്ക് ഇടയിലെ ഗാനത്തിന്റെ ചുവടുകള്‍ പുനഃരാവിഷ്കരിക്കലാണ്. സാമൂഹിക മാധ്യമത്തില്‍ ഫെബ്രുവരിയില്‍ നടന്ന പരിപാടിയുടെ വീഡിയോ വൈറലായിരുന്നു. അതിന് ഇടയിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജെന്നിഫര്‍ തന്റെ ആരാധകരെ ഇതേ ഗാനത്തിന് ചുവടു വെയ്ക്കാന്‍ ചലഞ്ചിനായി ക്ഷണിച്ചത്‌.

ജെന്നിഫറിന്റെ ചുവടുകള്‍ നിരവധി പേരാണ് അനായാസേന പുനഃരാവിഷ്കരിച്ചത്. ഈ കൂട്ടത്തില്‍ ബിടൗണ്‍ താരങ്ങളായ സാന്യ മല്‍ഹോത്രയും മിഥില പാല്‍ക്കറും ഉള്‍പ്പെടും. ഭൂരിഭാഗം പേരും നൃത്തം ചെയ്യൂന്ന വീഡിയോ പങ്കുവെയ്ക്കുന്നത് ജെന്നിഫര്‍ ലോപസ് സൂപ്പര്‍ ബൗള്‍ ചലഞ്ച് എന്നു പറഞ്ഞാണ്. സാന്യയുടെയും മിഥിലയുടെയും നൃത്തച്ചുവടുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തിട്ട് അധികസമയം ആകുന്നതിനു മുമ്പു തന്നെ ആരാധകര്‍ ഏറ്റെടുത്തു.

മിഥില യൂട്യൂബിലൂടെയാണ് താന്‍ നൃത്തം പഠിച്ചിട്ടുള്ളതെന്നും, ഒരു പാടു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും യൂട്യൂബ് നോക്കി ഈ നൃത്തം പഠിച്ചെടുത്തുവെന്നും പറഞ്ഞാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ജെന്നിഫര്‍ ലോപസ് ഈ ചലഞ്ച് പങ്കുവെയ്ക്കുന്നത് വീട്ടില്‍ ഇരുന്ന് നിരാശയിലേക്ക് കൂപ്പുകുത്താതെ ഇത്തരത്തില്‍ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുന്നത് ഏറെ സന്തോഷം പകരുമെന്ന് പറഞ്ഞുകൊണ്ടാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top