Entertainment

‘വിവാഹം നടക്കുന്നതിന് മുമ്പ് ലോകം അവസാനിച്ചാല്‍ എന്നെ ആ വസ്ത്രങ്ങളില്‍ ഒന്ന് ധരിപ്പിച്ച് വേണം സംസ്കരിക്കാന്‍.’ – മിയ ഖലീഫ

നിരവധി വിവാഹങ്ങളാണ് ലോകമെമ്പാടും കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചത്‌. മുന്‍ പോണ്‍സ്റ്റാര്‍ മിയ ഖലീഫയുടേതാണ് അവയില്‍ ഏറ്റവും ഒടുവിലത്തേത്. ഇൗ കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ മിയ തന്നെയാണ് അറിയിച്ചത്‌.

ഇരുപത്തിയാറുകാരിയായ താരം വിവാഹം നീട്ടി വെച്ചു എന്ന കാര്യം ആരാധകരുമായി പങ്കുവെച്ചത് തന്റെ വിവാഹവസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രത്തിന് ഒപ്പമാണ്‌. ‘ എന്റെ അലമാരയില്‍ എന്റെയും റോബര്‍ട്ട് സാന്‍ഡ്ബര്‍ഗ്ഗിന്റെയും വിവാഹത്തിന്റെ വാരത്തില്‍ ധരിക്കാനായി പന്ത്രണ്ട് വസ്ത്രങ്ങളുണ്ട്. എന്റെ വിവാഹം നടക്കുന്നതിന് മുമ്പ് ലോകം അവസാനിച്ചാല്‍ എന്നെ ദയവു ചെയ്ത് അവയില്‍ ഒരു വസ്ത്രം ധരിപ്പിച്ച് സംസ്കരിക്കണം.’ മിയ കുറിച്ചു.

2020 ജൂണ്‍ 10നാണ് റോബര്‍ട്ട് സാന്‍ഡ്ബര്‍ഗ്ഗുമായുള്ള മിയയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top