ബെയ്റൂട്ട് സ്ഫോടനത്തിൽ ലോകം വിറങ്ങലിച്ച നിമിഷമായിരുന്നു ഒരാഴ്ച്ച മുന്നേ സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തകൾ. 130 പേർ മരിക്കുകയും 5000 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുൻ പോൺ താരം മിയ ഖലീഫയും സഹായവുമായി മുന്നോട്ടു വന്നത്. മിയയുടെ ജൻമ നാട് കൂടിയാണ് ലെബനൻ.
സ്വന്തം ജനതയെ രക്ഷിക്കാൻ തന്റെ കണ്ണട ലേലത്തിൽ വെച്ചാണ് താരം പണം സ്വരൂപികാൻ മുന്നിട്ടിറങ്ങിയത്. ഇ ബേ എന്ന സൈറ്റ് വഴിയാണ് ലേലം. ഈ കാര്യം താരം തന്നെയാണ് ഇൻസ്റ്റാഗ്രാം വഴി അറിയിച്ചത്.
ലേലം തുടങ്ങി 11 മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഏകദേശം 75 ലക്ഷം രൂപയോളം ലേല തുക ലഭിച്ചു എന്നാണ് വിവരം. ഇതിൽ നിന്ന് കിട്ടുന്ന മുഴുവൻ പണവും ജനങ്ങൾക്ക് നൽകും.
