ബർലിൻ : സ്മാർട്ട് വാച്ച് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് സ്മാർട്ട് ബാന്റ് അഞ്ചാമനെ പുറത്തിറക്കിയിരിക്കുകയാണ് എം ഐ കമ്പനി. ചൈനയിലും യൂറോപിയിലുമാകും ആദ്യ ഘട്ടത്തിൽ കമ്പനി ഇവനെ വിപണിയിൽ എത്തിക്കുക. മുന്നത്തെ വെർഷനായ എം ഐ 4 ൽ നിന്നും കാര്യമായ മാറ്റങ്ങളോടെയാകും ഇവാൻ പുറത്തിറിങ്ങുക.

1.1 ഇഞ്ച് എഎംഒഎല്‍ഇഡി ഡിസ് പ്ലേയാണ് ഈ ബാന്റിന് ഉള്ളത്.സ്മാര്‍ട്ട് ബാന്റ് 4ന്റെ സ്ക്രീന്‍ വലിപ്പത്തേക്കാള്‍ 20 ശതമാനം കൂടുതലാണ്.ഇന്റോര്‍ ഫിറ്റ്നസ് വര്‍ക്ക് ഔട്ടുകളും പെടും. ഇന്‍ഡോര്‍ സൈക്കളിംഗ്, എലിപ്റ്റിക്കല്‍, യോഗ, റോവിംഗ്, ജംപ് റോപ്പ് തുടങ്ങിയ 11 തരം മോഡുകളിൽ ഇവനെ നമ്മുക്ക് ഉപയോഗിക്കാം . കൂടാതെ ഇതിലെ പി പി ജി ഹാർട്ട് റേറ്റ് സെൻസർ മുൻപത്തെ വെര്ഷനുകളെക്കാൾ 50 ശതനാമം കൂടുതൽ പ്രവർത്തിക്കും.

ഈ ബാന്റിന്റെ ബാറ്ററി ലൈഫ് 14 ദിവസമാണ്. 6 നിറങ്ങളില്‍ ലഭിക്കുന്ന ഈ സ്മാര്‍ട്ട് ബാന്റിന് കമ്പനി നൽകിയിരിക്കുന്ന വില 39 .9 യൂറോ ആണ്. അതായത് 3340 ഇന്ത്യൻ രൂപ.
