Entertainment

“ഒരു സമരമുണ്ടാകുന്നത് അതിന് വ്യക്തമായൊരു കാരണമുള്ളതുകൊണ്ടാണ്. ആ കാരണമെന്താണെന്ന് മനസിലാക്കാൻ ഭരണകൂടങ്ങൾ തയ്യാറാവണം.” കർഷക സമരത്തെ കുറിച്ച് മുരളി ഗോപി.

മലയാള സിനിമയിലെ ഒരുകാലത്തെ മികച്ച പ്രതിഭ ആയിരുന്ന ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി. മികച്ച നിരവധി കഥാപാത്രങ്ങൾ പ്രേക്ഷർക്ക് സമ്മാനിച്ച മുരളി നല്ല ഒരു തിരക്കഥാകൃത്തും കൂടി ആണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നായ പൃഥിവിരാജ് സംവിധാനം ചെയ്ത ഏറ്റവും വലിയ ഇൻഡസ്ട്രി ഹിറ്റായ ലൂസിഫർ എഴുതിയത് മുരളി ഗോപിയായിരുന്നു.

ഇപ്പോൾ ലോകമാകെ ചർച്ചയായ ദൃശ്യം 2 ലും മുരരളിഗോപിയുടെ കഥാപാത്രം ഏറെ പ്രേശംസ അർഹിക്കുന്നത് ആണ്. ദൃശ്യത്തിലെ താരത്തിന്റെ അഭിനയം എടുത്തു പറയേണ്ട ഒന്നാണ്. ഇപ്പോൾ മലയാളത്തിലേ താരരാജാക്കൻമാരായ മമ്മൂട്ടിയേക്കുറിച്ചും മോഹൻലാലിനെ കുറിച്ചും തന്റെ രാഷ്ട്രീയ സങ്കൽപ്പങ്ങളെ കുറിച്ചും കർഷക സമരത്തെ കുറിച്ചും ഒക്കെ ഒരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുക ആണ് മുരളി ഗോപി.

വാക്കുകൾ ഇങ്ങനെ :

” ഒരു ചേട്ടനെപോലെയാണ് ലാലേട്ടനെ ഞാൻ കാണുന്നത്. മമ്മൂക്ക ഒരു പ്രതാപിയാണ്. രണ്ടുപേർക്കും രണ്ട് വ്യത്യസ്തമായ ഐഡന്റിറ്റിയാണ്. അഭിനയിക്കുന്ന സമയത്ത് രണ്ടുപേരും കഥാപാത്രങ്ങളാണ്. അല്ലാത്തപ്പോൾ നടന്മാരും. മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പവും സിനിമകൾ ചെയ്യാൻ വളരെ ആഗ്രഹമുണ്ട്.

ഇപ്പോൾ മോഹൻലാലിന് വേണ്ടി ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ ചെയ്യുക ആണ്. അതിനു ശേഷം മമ്മൂട്ടി ചിത്രം ചെയ്യുന്നുണ്ട്. രാഷ്ട്രീയമെന്ന് പറയുന്നത് കക്ഷി രാഷ്ട്രീയമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.
വോട്ട് ബാങ്ക് പൊളിറ്റിക്സ് യഥാർത്ഥത്തിൽ ശരിക്കുള്ള നയങ്ങളെയെല്ലാം വേണ്ട രീതിയിൽ അഭിമുഖീകരിക്കുന്നില്ല. അതിൽ ഞാൻ ഒരിക്കലും ഇറങ്ങാൻ താൽപര്യമുള്ള ആളല്ല. അതിനർഥം അരാഷ്ട്രീയം ആണെന്നല്ല.
ആരുടേയും ഭരണത്തെ കുറിച്ച് പറയാനും ഞാൻ ആളല്ല.

ഒരു കലാകാരനായ തന്നോട് ചോദിക്കേണ്ട ചോദ്യമല്ല അത്‌. ഒരു സമരമുണ്ടാകുന്നത് അതിന് വ്യക്തമായൊരു കാരണമുള്ളതുകൊണ്ടാണ്. ആ കാരണമെന്താണെന്ന് മനസിലാക്കാൻ ഭരണകൂടങ്ങൾ തയ്യാറാവണം.

അതിന് അവർ തയ്യാറാവുന്നില്ലെങ്കിൽ അതിന്റെ കാരണമെന്താണെന്ന് അവർ സ്വയം ചോദിക്കേണ്ട ചോദ്യമാണ്.”


.
അഭിനയിച്ച ചിത്രങ്ങളിൽ പൃഥ്വിരാജിന്റെ നിർമ്മാണത്തിൽ ഒരുങ്ങിയ കുരുതിയാണ് ഇനി താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. പൃഥ്വിരാജിനേയും ഇന്ദ്രജിത്തിനെയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി മുരളി ഗോപി ആദ്യമായി നിർമ്മാണ രംഗത്തേക്ക് ഇറങ്ങുന്ന ചിത്രം കൂടിയായ തീർപ്പ് എന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്.

റിപ്പോർട്ടർ ചാനലിന്റെ ശേഷം വെള്ളിത്തിരയിൽ എന്ന പരിപാടിയിൽ ആയിരുന്നു മുരളിഗോപിയുടെ മനസ്സ് തുറക്കൽ.

Most Popular

To Top