Entertainment

‘ലേഖ അത് ചെയ്താല്‍ എനിക്ക് ദേഷ്യം കൂടും…. ഈ സ്വഭാവത്തിനോടും വെറുപ്പ്.’ – എം ജി ശ്രീകുമാര്‍

എം ജി ശ്രീകുമാര്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഗായകരില്‍ ഒരാളാണ്. അദ്ദേഹം ഒരു സംഗീത കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിലെ എല്ലാവരും സംഗീത മേഖലയില്‍ കഴിവ് തെളിയിച്ചവരാണ്. എം ജിയ്ക്ക് പ്രചോദനമായതും അതു തന്നെയായിരുന്നു. പാട്ടിലും, സംഗീത സംവിധാനത്തിലും, അഭിനയത്തിലും, അവതരണത്തിലും, വിധി നിര്‍ണ്ണയത്തിലും ഒക്കെയായി സജീവമാണ് എം ജി. എം ജി ടോപ്പ് സിംഗറിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ്. അദ്ദേഹം കുരുന്ന് ഗായകര്‍ക്ക് നല്‍കുന്ന പിന്തുണ എടുത്തു പറയേണ്ടതാണ്. പലരും എം ജിയോട് സമപ്രായക്കാരോടെന്ന പോലെയാണ് സംസാരിക്കാറുള്ളത്.

എം ജി ശ്രീകുമാറും ലേഖയും അടുത്തിടെയാണ് 34ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അദ്ദേഹം ഫേസ്ബുക്കില്‍ ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രവുമായി എത്തിയിരുന്നു. ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. ചിത്രം കണ്ട് പലരും ഇവരോട് ചോദിച്ചത് നിങ്ങളുടേത് ശൈശവ വിവാഹമായിരുന്നോ എന്നായിരുന്നു. എം ജി മുന്‍പ് ഒരു അഭിമുഖത്തിന് ഇടയിലാണ് ഭാര്യയുടെ സ്വഭാവങ്ങളില്‍ തനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങളെ കുറിച്ച് പറഞ്ഞത്.

യാത്രകള്‍ക്കിടയില്‍

എം ജി ശ്രീകുമാര്‍ നിരവധി രാജ്യങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. മിക്കപ്പോഴും ലേഖയും അദ്ദേഹത്തിന് ഒപ്പം ഉണ്ടാകാറുണ്ട്. ‘അദ്ദേഹത്തിന് ഒപ്പം ഇരിക്കാനാണ് എനിക്ക് ഇഷ്ടം. അതുകൊണ്ടാണ് യാത്രകളില്‍ എല്ലാം ഒപ്പം പോകുന്നത്.’ ലേഖ പറഞ്ഞു. എം ജി യാത്രാവിശേഷങ്ങളെക്കുറിച്ച് വാചാലനായും പോസ്റ്റുകളുമായി എത്താറുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ‘ഭര്‍ത്താവിന് ഞാന്‍ ഒരിക്കലും സ്ട്രെയിന്‍ കൊടുക്കാറില്ല.’ ലേഖ പറഞ്ഞു. ‘കംമ്പോസ് ചെയ്യുമ്പോള്‍ വന്നാല്‍ ഞാന്‍ ചീത്തവിളിക്കും.’ ശ്രീകുമാറും പറഞ്ഞു.

പാട്ടില്‍ കൂടെ

‘പാട്ടു കേട്ടാണ് അദ്ദേഹത്തോട് പ്രണയം തോന്നിയത്. പിന്നീടാണ് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ച് അറിഞ്ഞത്. ചിത്രത്തിന്റെ സമയത്ത് തുടങ്ങിയ പ്രണയമാണ്. ആ ഇഷ്ടം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മോഹന്‍ലാലിന്‍റെ ശബ്ദം തന്നെയാണ് ശ്രീകുമാറിന് എന്നാണ് ആരാധകര്‍ പറയാറുള്ളത്. ശരിക്കും മോഹന്‍ലാല്‍ ആണോ പാടുന്നത് എന്ന സംശയം തോന്നാറുണ്ട് എന്ന് പലരും പറഞ്ഞിരുന്നു.’ ലേഖ പറഞ്ഞു.

ഡാന്‍സ് കണ്ടാല്‍ ദേഷ്യം വരും

‘ലേഖയുടെ നഖം കടിക്കുന്ന സ്വഭാവം ഇഷ്ടമല്ല.’ ശ്രീകുമാര്‍ പറഞ്ഞു. ‘ദേഷ്യം വന്നാല്‍ ഇവള്‍ ഡാന്‍സ് ചെയ്യും. അത് കാണുമ്പോള്‍ എന്റെ ദേഷ്യം ഇരട്ടിക്കും.ആ ഡാന്‍സ് കണ്ടാല്‍ ചിരിയല്ല വരിക. വികൃതമായ രീതിയിലാണ് ഇവള്‍ ഡാന്‍സ് ചെയ്യുക. ഡാന്‍സ് പഠിക്കണമെന്ന് ആയിരുന്നു ഇവളുടെ ആഗ്രഹം. എന്തുകൊണ്ടോ അത് നടന്നില്ല. ഭരതനാട്യത്തിന്റെ ആദ്യത്തെ സ്റ്റെപ്പൊക്കെ വികൃതമായ രീതിയില്‍ കാണിക്കും. അത് കാണിക്കുമ്പോള്‍ ദേഷ്യം കൂടുകയാണ് ചെയ്യാറുള്ളത്. ഞാന്‍ ഓടേണ്ടി വരും. അങ്ങനെയുള്ള ഡാന്‍സാണ്.’ എം ജി പറഞ്ഞു.

എന്റെ കാര്യത്തില്‍ ഇടപെടാറില്ല

‘എന്റെ കാര്യത്തില്‍ ഇവള്‍ ഇടപെടാറില്ല. എല്ലാവരും പറയുന്നത് എന്നെ ഇവള്‍ നിയന്ത്രിച്ച് വെച്ചിരിക്കുകയാണ് എന്നാണ്.’ എം ജി പറഞ്ഞു. ഇത് കേട്ട ലേഖ ‘നന്നായില്ലേ?’ എന്ന് ചോദിച്ചു. എം ജി തുടര്‍ന്നു, ‘എന്റെ കാര്യങ്ങളില്‍ അങ്ങനെ ഇടപെടാറില്ല. അതുകൊണ്ട് എനിക്ക് പ്രശ്നം ഒന്നുമില്ല.’

ഇഷ്ടഗായകന്‍

ഇഷ്ടഗായകന്‍ ആരാണെന്ന് ചോദിച്ചപ്പോള്‍ എം ജി ശ്രീകുമാര്‍ എന്നാണ് ലേഖ നിസ്സംശയം പറഞ്ഞത്. ‘സോപ്പിടുന്നതിന് വേണ്ടിയല്ല അങ്ങനെ പറയുന്നത്. ദാസേട്ടന്റെ പാട്ട് ഇഷ്ടമാണ്. ഭര്‍ത്താവിന്റെ പേരല്ലെ ഇതിന് പറയാനാകൂ.’ ലേഖ വിശദീകരിച്ചു. ഇഷ്ടമില്ലാത്ത പാട്ടുകളെപ്പറ്റി ചോദിച്ചപ്പോള്‍ ‘അത് പറയാറുണ്ട്. അത് എനിക്ക് ഇഷ്ടമാണ്. ഇഷ്ടം അല്ലെങ്കില്‍ അത് പറയും.’ എന്നാണ് ലേഖ പറഞ്ഞത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top