മലയാള സിനിമയിലെ സുപരിചിതനായ താരമാണ് മുകേഷ്.സിനിമ നടി സരിതയെ വിവാഹം കഴിച്ച മുകേഷ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവരുമായി പിരിയുകയും പിന്നീട് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ മുകേഷിനെതിരെ മുന്‍പ് വന്ന മീറ്റു ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ഭാര്യ മേതില്‍ ദേവിക.
പല സ്ത്രീകളും മുകേഷിന് അനാവശ്യ സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും അത്തരത്തില്‍ ഉള്ളവരെ മുകേഷ് ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും ഭാര്യ മേതില്‍ ദേവിക പറയുന്നു. സ്ത്രീയെന്ന നിലയില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സങ്കടം വരാറുണ്ടെന്നും ഇത്രയും വര്‍ഷം മുന്‍പ് എന്താണ് സംഭവിച്ചതെന്ന് മുകേഷിനോട് ചോദിച്ചപ്പോള്‍ തനിക്ക് ഓര്‍മയില്ലന്നാണ് അദ്ദേഹം പറഞ്ഞത്.
മുകേഷ് തന്നോട് നുണ പറയില്ലെന്നും ഈ കാര്യങ്ങള്‍ കേട്ടപ്പോള്‍ മുതല്‍ അദ്ദേഹം വളരെ ദുഖിതനാണെന്നും ദേവി ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മീടൂ ക്യാമ്പയിനുകളെ അനുകൂലിക്കുന്ന ആളാണ് മുകേഷ്. തനിക്കും ഇതുപോലെ ചെറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ ഇത്തരം അനുഭവങ്ങള്‍ വരുമ്പോള്‍ മാറി നില്‍ക്കുമെന്നും പിന്നീട് അത് ഒരു ഇഷ്യൂവെല്ലന്നും ദേവി പറയുന്നു.
ഭാര്യ എന്ന നിലക്ക് തന്നെ മറ്റൊരു സ്ത്രീ ഹറാസ് ചെയ്യുമ്പോള്‍ അതിന് മീടൂ ക്യാമ്പയിന് ഇല്ലേയെന്നും ദേവി ചോദിക്കുന്നു. സ്ത്രീകള്‍ തുറന്ന് സംസാരിക്കുന്നതിനെ താന്‍ പിന്തുണയ്ക്കുന്നുണ്ട് എന്നാല്‍ ഇത്തരം ഒരു ആരോപണം വന്നപ്പോള്‍ മാത്രമാണ് ഇതുവരെ മിണ്ടാത്തവര്‍ വരെ വിളിച്ച് ചോദിക്കുന്നതെന്നും ദേവി കൂട്ടിച്ചേര്‍ത്തു.
പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളില്‍ തനിക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്കുന്ന ആളുകൂടിയാണ് മുകേഷെന്നും മോശം അനുഭവങ്ങളുണ്ടാകുമ്പോള്‍ തന്നെ പ്രതികരിക്കണമെന്നും ദേവി കൂട്ടിച്ചേര്‍ത്തു.
