Entertainment

ആ സൗഹൃദം എന്നെ തളർത്താതെ കൂടെ നിർത്തി…അനന്യയെയും നസ്രിയയെയും കുറിച്ച് മേഘന രാജ്

രണ്ടായിരത്തി ഇരുപതിൽ ഏതോരു സിനിമപ്രേമിയും ഞെട്ടലോടെ കേട്ട ഒരു വാർത്ത ആയിരുന്നു ചിരഞ്ജീവി സർജയുടെ വിയോഗം. നടി മേഘനരാജിന്റെ ഭർത്താവ് എന്ന നിലയിലും എല്ലാവർക്കും താരം സുപരിചിതൻ ആണ്.
മേഘന നാലുമാസം ഗർഭിണിയായിരിക്കെ താരത്തിന്റെ അകാല വിയോഗം . തന്റെ നല്ല പതിയുടെ വിയോഗം മേഘ്നയെ തളർത്തിയിരുന്നു .എല്ലാ വേദനകൾക്കും തളർച്ചകൾക്കും വിരാമം ഇട്ടു മേഘ്ന ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകി. തന്റെ പ്രാണന്റെ നഷ്ടം വരുത്തിയ കുറവ് കുഞ്ഞിൽ നികത്താൻ മേഘനക്ക് കഴിഞ്ഞു .

ജീവിതത്തിലെ നികത്താനാവാത്ത നഷ്ടത്തിൽ ഒപ്പം നിന്ന കൂട്ടുകാരികളെ കുറിച്ച് സംസാരിക്കുക ആണ് ഇപ്പോൾ മേഘ്ന.
മേഘനയുടെ വാക്കുകളിൽ കൂടെ…..

“നസ്രിയയും ഫഹദുമായി ഏറെ അടുപ്പമുണ്ട് എനിക്ക്. അവരെന്നെ കാണാൻ ആശുപത്രിയിലും വന്നിരുന്നു. നസ്രിയയെ എനിക്ക് വർഷങ്ങളായി അറിയാം. വർഷങ്ങളായി അനന്യയും എന്റെ അടുത്ത സുഹൃത്താണ്. ഈ രണ്ടു കൂട്ടുകാരികളുമാണ് എന്റെ കരുത്ത്.
എന്റെ ജീവിതത്തിൽ ഞാൻ കടന്നുപോയ യാത്രകളിലെല്ലാം അനന്യയും നസ്രിയയും എന്റെ ഭാഗമായിരുന്നു.”

ചിരുവിന്റെ മരണം തനിക്ക് നൽകിയത് മാനസികമായ ആഘാതം ആയിരുന്നു എന്നും ഇനി ജീവിക്കുന്നത് പോലും മകനെ ഓർത്താണ് എന്നും മേഘ്ന വ്യക്തമാക്കി . വിഷമഘട്ടത്തിൽ കൂടെ നിന്ന ബന്ധുക്കളെയും കൂട്ടുകാരെയും ആരാധകരെയും ഒക്കെ നന്ദിയോടെ ഓർമ്മിക്കുന്നുണ്ട് എന്നും താരം പറഞ്ഞു .

“വിഷമഘട്ടത്തില്‍ മാതാപിതാക്കളും കുടുംബവും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും കൂടെനിന്നു. എന്റെ കുഞ്ഞിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാനാണ് ഞാനാഗ്രഹിക്കുന്നത്. ചിരുവിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു, അദ്ദേഹത്തെപ്പോലെ തന്നെ ഞാൻ ഞങ്ങളുടെ മകനെയും വളർത്തും.” മേഘ്ന പറയുന്നു.

ഹാൻഡ്രട് ഡിഗ്രി സെലിഷ്യസ് എന്ന ചിത്രത്തിൽ കൂടി ആണ് അനന്യയും മേഘനയും തമ്മിൽ ഉള്ള സൗഹൃദം ആരംഭിക്കുന്നത്.

മേഘന അമ്മ ആയപ്പോൾ തന്നെ നസ്രിയയും ഫഹദും ആശുപത്രിയിലെത്തി മേഘ്നയേയും കുഞ്ഞിനേയും കണ്ടിരുന്നു. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ച ആയിരുന്നു.

മേഘ്ന അമ്മയായപ്പോൾ തന്നെ ആദ്യം ഇൻസ്റ്റഗ്രാമിൽ സന്തോഷം പങ്കുവച്ചത് നസ്രിയയും അനന്യയും ആയിരുന്നു .

“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ പോസ്റ്റ്‌ ചെയ്തത് . ‘നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ,’ എന്നാണ് ചിരഞ്ജീവിയുടെ മരണം എൽപിച്ച വേദന പങ്കുവച്ച കുറിപ്പിൽ മേഘന പറഞ്ഞത് .
മേഘനയുമായും ചീരുവുമായും അടുത്ത സൗഹൃദം ഉണ്ടായിരുന്നു നസ്രിയക്ക്…..
ബാംഗ്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മേഘന അമ്മ ആയത്.

പ്രസവത്തിനു മുൻപ് മേഘ്നയ്ക്കായി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ഒരുക്കിയ ബേബി ഷവർ പാർട്ടിയും സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. . മേഘ്നയ്ക്ക് അരികിൽ ചിരഞ്ജീവിയുടെ ഒരു ജീവൻ തോന്നിപ്പിക്കുന്ന ഒരു കട്ടൗട്ട് സ്ഥാപിച്ചു കൊണ്ടായിരുന്നു ബേബി ഷവർ പാർട്ടി.അത്‌ വലിയ ശ്രെദ്ധ നേടിയിരുന്നു.
ആ പാർട്ടിയിൽ അനന്യയുടെ സാന്നിധ്യം ഉണ്ടായിരുന്നു. സൗഹൃദങ്ങൾ നൽകുന്ന ശക്തി അല്ലേലും ചെറുത് അല്ലല്ലോ.

Most Popular

To Top