Viral

മോഡല്‍ മെറിനിന്റെ ദിനപത്ര സാരിയുടുത്തുള്ള ഫോട്ടോഷൂട്ട്. ആരാധകര്‍ കുസൃതി ചോദ്യങ്ങളുമായി പിന്നാലെ

മോഡല്‍ മെറിന്‍ മറിയം മാത്യൂസ് ടീന ദിനപത്രം കൊണ്ട് സാരി ഉണ്ടാക്കി അണിഞ്ഞ് ഫോട്ടോഷൂട്ട് നടത്തി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാഷ്ട്രത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. എല്ലാവരും പുറത്ത് ഇറങ്ങുന്നത് അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനോ ആശുപത്രി കേസുകള്‍ക്കോ മാത്രമാണ്.

ഇപ്പോള്‍ എല്ലാവരും വീടുകളില്‍ ആയതോടെ നേരം പോകാനായി ഓരോരോ വഴികള്‍ പരീക്ഷിക്കുകയാണ്. പലരും പല തരത്തിലുള്ള വീഡിയോകളുമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പലരും ബ്യൂട്ടി ടിപ്പ്സ് പങ്കുവെച്ചും രംഗത്തു വരുന്നുണ്ട്. മോഡല്‍ മെറിന്‍ മറിയം മാത്യൂസ് ടീന ഇത്തരത്തിലുള്ള ഒരു വീഡിയോയുമായാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മെറിന്‍ മാത്യൂസ് പങ്കുവെച്ചിരിക്കുന്നത് ദിനപത്രങ്ങള്‍കൊണ്ട് സാരി അണിയുന്ന വീഡിയോയാണ്. വീഡിയോയില്‍ മെറിന്‍ കാണിക്കുന്നത് വീട്ടില്‍ എത്തുന്ന ദിനപത്രങ്ങള്‍കൊണ്ട് എങ്ങനെ സാരി ഉടുക്കാം എന്നാണ്. ലോകം മെറിനിന്റെ ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

വീഡിയോയ്ക്ക് താഴെ കുസൃതി ചോദ്യങ്ങളുമായി കമെന്റുകളും എത്തി. ‘മഴ വന്നാല്‍ എന്തു ചെയ്യും?’, ‘സാരി ഉടുത്ത് ഇരിക്കാമോ?’ ‘തീയുടെ അടുത്തേക്ക് പോകരുത്.’, ‘സാരിയ്ക്ക് ചേര്‍ന്ന പേപ്പര്‍ ബ്ലൗസുകൂടി ഇട്ടാല്‍ മാച്ചിങ്ങ് ആകും.’ എന്നുമൊക്കെയാണ് കമെന്റുകള്‍ വന്ന് കുമിഞ്ഞു കൂടിയത്. ഫോട്ടോഷൂട്ട് വീഡിയോ കണ്ടുനോക്കൂ.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top