Entertainment

‘അപ്പച്ചനും അമ്മയും വേര്‍പിരിഞ്ഞു. അപ്പച്ചന്‍ അവിടെ സുഖമായിരിക്കുന്നു.’ – മേഘ്ന വിന്‍സെന്റ്

‘ചന്ദനമഴ’ എന്ന സീരിയലിലൂടെയാണ് മേഘ്ന വിന്‍സെന്റ് പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയത്. കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത പരമ്പരയിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ മേഘ്നയുടെ കരിയറും മാറിമറിയുകയായിരുന്നു. അമൃത എന്ന കഥാപാത്രത്തെ ആയിരുന്നു താരം അവതരിപ്പിച്ചത്. പ്രതിസന്ധികള്‍ തേടി വരുമ്പോള്‍ കരഞ്ഞ് ഇരിക്കുന്ന ആളായിരുന്നു അമൃതയെങ്കില്‍, താന്‍ അങ്ങനെ അല്ലെന്ന് തെളിയിച്ചുകൊണ്ട് മേഘ്ന മുന്നേറുകയാണ്.

അടുത്തിടെ ആയിരുന്നു മേഘ്ന യുട്യൂബ് ചാനല്‍ തുടങ്ങിയത്. മേഘ്നാസ് സ്റ്റുഡിയോ ബോക്സ് എന്ന യുട്യൂബ് ചാനലിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് താരം എത്തുന്നത്. കുടുംബ ജീവിതത്തെ കുറിച്ചും, വ്യക്തിജീവിതത്തിലെ കാര്യങ്ങളെ കുറിച്ചും ഒക്കെ താരം സംസാരിക്കാറുണ്ട്. രുചിയൂറും വിഭവങ്ങളുടെ രസക്കൂട്ടുകളും മേഘ്ന പങ്കുവെക്കാറുണ്ട്.

ഡോണ്‍ ടോണിയില്‍ നിന്നും വിവാഹമോചനം നേടിയതിനെ കുറിച്ച് താരം സംസാരിച്ചിരുന്നു. ഇപ്പോള്‍ മേഘ്നയും അമ്മയും അപ്പച്ചനെ കുറിച്ച് പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ്. ആരാധകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ക്ക് ഇടയിലാണ് താരം ഇതിനെ കുറിച്ച് പറഞ്ഞത്.

മേഘ്നയും അമ്മയും

അമ്മ നിമ്മിക്കൊപ്പമാണ് കഴിഞ്ഞ ദിവസം മേഘ്ന എത്തിയത്. മേഘ്നാസ് സ്റ്റുഡിയോ ബോക്സ് ചാനലിലെ പുതിയ എപ്പിസോഡ് ഇതിനകം തന്നെ വൈറലായി മാറി കഴിഞ്ഞിട്ടുണ്ട്.

തന്റെ അപ്പച്ചനെ കുറിച്ച് ആയിരുന്നു താരം ആദ്യം പറഞ്ഞത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകാനാണ് ഇത്തവണത്തെ വരവെന്ന് താരം പറഞ്ഞിരുന്നു. അപ്പച്ചനും അമ്മയും വേര്‍പിരിഞ്ഞെന്നും തന്നെ കുറിച്ച് നിരവധി വ്യാജപ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.

വേര്‍പിരിഞ്ഞവരാണ്

അപ്പച്ചനെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ വന്നിരുന്നു. അദ്ദേഹത്തിന്റെ പേര് വിന്‍സെന്റ് എന്നാണ്. അപ്പച്ചനും അമ്മയും വേര്‍പിരിഞ്ഞു. ഇപ്പോള്‍ ചെല്ലാനത്താണ് അദ്ദേഹം താമസിക്കുന്നത്. അവിടെ അടുത്തിടെ കടല്‍ക്ഷോഭം ഉണ്ടായി. എന്നാല്‍, അദ്ദേഹം സുരക്ഷിതനും സന്തോഷവാനുമായി ഇരിക്കുന്നുവെന്ന് മേഘ്ന പറഞ്ഞു. അദ്ദേഹം എന്നും സന്തോഷത്തോടെയും, ആരോഗ്യത്തോടെയും ഇരിക്കട്ടെ എന്നാണ് മേഘ്നയുടെ അമ്മ പറഞ്ഞത്.

വീഡിയോയുടെ പൂര്‍ണ്ണരൂപം കാണാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക – https://youtu.be/CnAnzMNs_5k

Most Popular

To Top