ഈ അടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു താരഡിവോഴ്സ് ആയിരുന്ന സീരിയല്‍ നടി മേഘ്ന വിന്‍സെന്റിന്റെയും ഡോണിന്റെയും. 2018ല്‍ വേര്‍പിരിഞ്ഞ ഇവരുടെ കാര്യം ഈ അടുത്ത് പ്രചരിച്ചു തുടങ്ങിയതില്‍ ചിലരെങ്കിലും ഒരു അസ്വാഭാവികത മണത്തിരുന്നു. അതിന്റെ കാരണമാണ് ഇന്ന് തെളിഞ്ഞിരിക്കുന്നത്. ഡോണ്‍ ടോണി ഇന്ന് പുനഃര്‍വിവാഹം കഴിച്ചിരിക്കുകയാണ്. ഡിവൈന്‍ ക്ലാര ചാക്കോയാണ് വധു. ഇത് ഡിവൈനിന്റെ ആദ്യ വിവാഹമാണ്.
തൃശ്ശൂരിലെ കുട്ടനെല്ലൂര്‍ സബ്ബറെജിസ്റ്റര് ഓഫീസില്‍ ഡോണ്‍ ടോണി പുനഃര്‍വിവാഹത്തിന് അപേക്ഷ സമര്‍പ്പിച്ചതാണ് ഡിവോഴ്സ് വാര്‍ത്ത പുറത്തു വരാനുള്ള യഥാര്‍ത്ഥ കാരണമെന്നാണ് ഇപ്പോള്‍ തെളിയുന്നത്. 33 കാരനായ ഡോണിന്റെ വധു ഡിവൈന്‍ 24കാരിയാണ്.
മേഘ്നയുടെയും ഡോണിന്റെയും വിവാഹം ഡോണിന്റെ സഹോദരിയും മുന്‍ സീരിയല്‍ താരവുമായ ഡിംപിള്‍ റോസിന്റെ വിവാഹത്തിനൊപ്പം ഒരാഴ്ച്ച നീണ്ടു നിന്ന ആര്ഭാടപ്രദമായ രീതിയില്‍ 2017ലാണ് നടന്നത്. ഇന്നത്തെ ഡോണിന്റെ പുനഃര്‍വിവാഹം തൃശ്ശൂരില്‍ വെച്ചു നടന്ന ഒരു ലളിതമായ ചടങ്ങായാണ് നടത്തിയത്. ഡിവൈന്‍ ക്ലാര കോട്ടയം സ്വദേശിനിയാണ്. ഇവരുടെ വിവാഹം ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടാണ് നടത്തിയത്.
ഡോണിന്റെ വിവാഹവാര്‍ത്ത അറിഞ്ഞവര്‍ മേഘ്നയുടെ വിവാഹത്തെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
