മലയാളി ടെലിവിഷന്‍ ആരാധകരില്‍ അര്‍ക്കാണ് ‘ചന്ദനമഴ’യിലെ അമൃതയെ അറിയാത്തത്? വിജയ് ടിവിയില്‍ പ്രക്ഷേപണം ചെയ്തു വന്നിരുന്ന ‘ദൈവം തന്ത വീട്’ ‘ചന്ദനമഴ’യുടെ തമിഴ് പതിപ്പാണ്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായ മേഘ്ന വിന്‍സെന്റ് ആയിരുന്നു സീരിയലില്‍ അമൃതയായി എത്തിയത്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരം ഇപ്പോള്‍ വിവാഹമോചിതയാണ്. താരത്തിന്റെ ഭര്‍ത്താവ് അഭിനേത്രിയായ ഡിംപിള്‍ റോസിന്റെ സഹോദരനായ ഡോണ്‍ ആണ്. ഇരുവരുടെയും വിവാഹം 2017 ഏപ്രില്‍ 30ന് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ദാമ്പത്യം അവസാനിച്ചിരിക്കുകയാണ്.
ഒരു വര്‍ഷം മാത്രമേ ഇവരുടെ ദാമ്പത്യത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളുവെന്നും അതിനു ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു എന്നുമാണ് പുതിയ വിവരങ്ങള്‍. ഇരുവരും 2018 മേയ് മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഇവര്‍ നിയമപരമായി വിവാഹമോച നം നേടിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നുവെങ്കിലും ഇരുവരും ഇതുവരെ ഈ വാര്‍ത്തയോട് പ്രതീകരിച്ചിട്ടില്ല. ഡോണ്‍ ഇപ്പോള്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണെന്ന് ഉള്ള റിപ്പോര്‍ട്ടുകള്‍ ചില മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയതോടെയാണ് മേഘ്ന – ഡോണ്‍ വിവാഹമോചന വാര്‍ത്ത വീണ്ടും ഉയരുന്നത്.
മേഘ്ന സാങ്കല്പ്പികമായ ദേശായി കുടുംബത്തിന്റെ കഥ പറഞ്ഞ സീരിയലില്‍ നിന്നും അപ്രതീക്ഷിതമായാണ് വിടവാങ്ങിയത്. അന്ന് മേഘ്ന നല്കിയ വിശദീകരണം ഇങ്ങനെയായിരുന്നു : ‘വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഞാന്‍. അതുകൊണ്ടാണ് ‘ചന്ദനമഴ’യില്‍ നിന്നും പിന്മാറിയത്.’
മേഘ്ന വിന്‍സെന്റ് ടെലിവിഷന്‍ ലോകത്തിലേക്ക് പ്രവേശിക്കുന്നത് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘സ്വാമി അയ്യപ്പ’ എന്ന പരമ്പരയിലൂടെയാണ്. പിന്നീട് താരം പത്തോളം മലയാളം, തമിഴ് സീരിയലുകളില്‍ അഭിനയിച്ചു. മൂന്നു വയസ്സു മുതല്‍ നൃത്തം അഭ്യസിച്ചുകൊണ്ടിരുന്ന മേഘ്ന നൃത്തവേദികളിലും സജീവമായിരുന്നു.
താരം മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സിനിമയില്‍ എത്തിയതാണ്. ‘കൃഷ്ണപക്ഷ കിളികള്‍’ ആയിരുന്നു ആദ്യ ചിത്രം. മേഘ്ന പഴയ നടി നിമ്മിയുടെ മകളാണ്. നിമ്മി തന്നെയായിരുന്നു മകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിച്ച് കൂടെ നിന്നത്.
