Entertainment

മീര നന്ദനു ഒപ്പം മേക്കപ്പ് ആര്ടിസ്റ് ഉണ്ണി.

മുല്ല എന്ന ചിത്രത്തിൽ കൂടി മലയാള സിനിമ ലോകത്തേക്ക് കടന്ന് വന്ന താരം ആണ് മീരനന്ദൻ.പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതും ആയ ചിത്രങ്ങളിൽ താരം അഭിനയിച്ചു. എന്നാൽ പെട്ടന്ന് തന്നെ താരം അഭിനയം വിട്ട് ദുബായിലേക്ക് ചേക്കേറി.പിന്നീട് താരം സിനിമയിൽ അത്ര സജീവമായിരുന്നില്ല. എങ്കിലും സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യം ആയിരുന്നു താരം. 2008-ൽ ‘മുല്ല’ എന്ന സിനിമയിലൂടെ തന്റെ അഭിനയജീവിതം ആരംഭിച്ച മീര പിന്നീട് കുറേ ചിത്രങ്ങളുടെ ഭാഗം ആയി. പുതിയ മുഖം,എൽസമ്മ എന്ന ആൺകുട്ടി, മല്ലുസിങ്, ‘റെഡ് വൈൻ’ തുടങ്ങിയ സിനിമകളിൽ ഒക്കെ മികച്ച അഭിനയപ്രാധാന്യം ഉള്ള കഥാപാത്രം ആയി. എൽസമ്മ എന്ന ചിത്രത്തിൽ ഒരു സീനിൽ മാത്രമേ താരം എത്തുന്നുള്ളു. അത്തരം ചെറിയ കഥാപാത്രം ചെയ്യാനും താരത്തിനു മടി ഇല്ലായിരുന്നു.

അതുപോലെ സീനിയേഴ്‌സ് എന്ന ചിത്രത്തിൽ അല്പം മോശപ്പെട്ട കഥാപാത്രം ആയിരുന്നു താരത്തിന്റെ . അതൊന്നും മടി കൂടാതെ താരം ചെയ്തു. 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് ആണ് മീര അവസാനമായി അഭിനയിച്ച ചിത്രം. അടുത്ത സമയത്ത് താരം ഇൻസ്റ്റാഗ്രാമിൽ ഗ്ലാമറസ് ആയിട്ടുള്ള ചിത്രം പങ്ക് വച്ചിരുന്നു.


ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം ആണ് മീര. താരങ്ങളുടെ പ്രിയപ്പെട്ട മേക്ക്അപ്പ് ആർടിസ്റ്റ് ആണ് ഉണ്ണി പി എസ്. ഉണ്ണിയും മീരയും ഒരുമിച്ച് ഉള്ള ഒരു ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഉണ്ണി തന്നെ ആണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.
ഉണ്ണിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് ചിത്രം ആരാധകർക്ക് മുന്നിൽ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. നിമിഷം കൊണ്ട് ചിത്രം തരംഗം ആയി കഴിഞ്ഞിരുന്നു. ഒരു ഫോട്ടോഷൂട്ടിന് മുന്നോടിയായി മീരയെ തയ്യാറാകുന്നതിനു മുൻപായി എടുത്ത ചിത്രമാണിത്. ഫോട്ടോഷൂട്ടിനിടയിലുള്ളൊരു വീഡിയോയും ഉണ്ണി തന്റെ ഇൻസ്റ്റ സ്റ്റോറിയായി ഇട്ടിരുന്നു.
.ഇൻസ്റ്റഗ്രാമിന്റെ തന്നെ ഫിൽട്ടറായ ഡിംഗ്‍മിന്‍റ് ഗുഡ് സ്കിൻ ഉപയോഗിച്ച് നോക്കുന്നതിനായി എടുത്തതാണ് ഇരുവരും ചേർന്നുള്ള ഈ ചിത്രം.

Most Popular

To Top