Entertainment

തന്മാത്രക്ക് ശേഷം എന്റെ കരിയർ നശിക്കുവാൻ കാരണം അയാൾ ആണ് ..!! മീര വാസുദേവ് വെളിപ്പെടുത്തുന്നു..!!!

തന്മാത്രക്ക് ശേഷം എന്റെ കരിയർ നശിക്കുവാൻ കാരണം അയാൾ ആണ് ..!! മീര വാസുദേവ് വെളിപ്പെടുത്തുന്നു..!!!

മോഹൻലാൽ നായകനായി ബ്ലെസ്സി സംവിധാനം ചെയ്ത തന്മാത്ര എന്ന ചിത്രത്തിലൂടെ രംഗപ്രവേശം ചെയ്ത നായികയാണ് മീര വാസുദേവ്.. വളരെ മികച്ചതും ബോൾഡും ആയ ആ സിനിമയിലെ നായികയെ വളരെ ഭംഗിയായി തന്നെ മീര അഭിനയിപ്പിച്ചു. ആദ്യ ചിത്രത്തിൽ തന്നെ വലിയൊരു മുന്നേറ്റം തന്നെ നടത്തുയെങ്കിലും പിന്നീട് അത് തുടരുവാൻ മീരയ്ക്ക് സാധിച്ചിരുന്നില്ല..!

തന്മാത്ര എന്ന സിനിമക്ക് ശേഷം ഒരുപാട് അവസരങ്ങൾ വന്നെങ്കിലും മീരയ്ക്ക് ഒന്നും തെരെഞ്ഞെടുക്കുവാൻ കഴിഞ്ഞില്ല കാരണം ഭാഷയായിരുന്നു. ആ സമയത്തു ആണ് ഒരു മാനേജരെ തെരഞ്ഞെടുക്കുന്നത്. എന്നാൽ ഞാൻ എടുത്തത്തിൽ വെച്ച് ഏറ്റവും തെറ്റായ ഒരു തീരുമാനമായിരുന്നു അതെന്നും മീര വെളിപ്പെടുത്തുന്നു .

അയാളുടെ വ്യക്തി തലപര്യങ്ങൾക്കായി എന്റെ പ്രൊഫഷൻ അയാൾ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെ കഥകൾ പോലും ഞാൻ കേട്ടിരുന്നില്ല. അയാളെ വിശ്വസിച്ചു ഞാൻ ഡേറ്റ് കൊടുത് അഭിനയിച്ച സിനിമകളെല്ലാം പരാജയമായിരുന്നു . മികച്ച സംവിധായകർ വരെ എന്നെ അഭിനയിപ്പിക്കണം എന്നാഗ്രഹിച്ചു എന്നു പിന്നീട് ഞാൻ അറിയുകയുണ്ടായി.

നല്ല അവസരങ്ങൾ വന്നിട്ടും അയാൾ അയാൾക്ക് താല്പര്യമുള്ള നടിമാർക്ക് നൽകി. ഇതൊന്നും ആസ് സമയത്ത് ഞാൻ അറിഞ്ഞിരുന്നില്ല കാരണം അന്ന് ഞാൻ മുംബൈയിൽ ആയിരുന്നു ..

ഒരു മാഗസിനിനു വേണ്ടി നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.

Most Popular

To Top