മലയാള സിനിമയിൽ വ്യത്യസ്തമായ കഥാപത്രങ്ങളെ സൃഷ്ടിച്ചുകൊണ്ട് ആരാധകരെ കയ്യിലെടുത്ത അഭിനേത്രിയാണ് മീര നന്ദൻ. മുല്ല എന്ന ലാൽജോസ് ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി വന്ന മീര അഭിനയത്തിൽമാത്രമല്ല നൃത്തത്തിലും തനിക് കഴിവുണ്ട് എന്ന തെളിയിച്ച അഭിനേത്രി കൂടിയാണ്. സിനിമകളി മാത്രമല്ല നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
എന്നാൽ അഭിനയത്തിൽ നിന്ന് വലിയൊരു ഇടവേള എടുത്ത താരം ഇപ്പോൾ ആർ ജെ ആയി വർക് ചെയ്യുകയാണ് . അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും തന്റെ ആരധകർക്കായി പങ്കുവെക്കുമായിരുന്നു. കഴിഞ്ഞ ഇടക്ക് ആണ് തന്റെ പുതിയ മേക് ഓവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ മീര നന്ദൻ വൈറൽ ആക്കിയത്. മോഡേൺ വേഷങ്ങളിൽ പ്രത്യക്ഷ പെട്ട താരത്തിന്റെ ചിത്രങ്ങൾ ആരധകരെ തീർത്തും ഞെട്ടിച്ചു.
ആറുവര്ഷങ്ങള്ക് ശേഷം തന്റെ പിറന്നാൾ ആഘോഷം തന്റെ അമ്മയോടോപ്പോം എന്ന കുറിയ്പ്പോടെയാണ് മീര തന്റെ പിറന്നാൾ ആഘോഷിച്ചത്.
