Entertainment

വിജയ്ക്കും സൂര്യക്കുമെതിരെ ആരോപണം ഉന്നയിച്ചു ബിഗ് ബോസ് താരം മീര മിഥുൻ

തമിഴിലെ സൂപ്പർ സ്റ്റാറുകളായ വിജയ്ക്കും സൂര്യക്കുമെതിരെ ആരോപണം ഉന്നയിച്ചു ബിഗ് ബോസ് താരം മീര മിഥുൻ. മുൻപ് നടി തൃഷക്കും രജനികാന്തിനുമെതിരെയും ഇവർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

 

തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്നായിരുന്നു മീര വിജയ്ക്കും രജനികാന്തിനുമെതിരെ നൽകിയ പരാതിയിൽ പറയുന്നത്. ട്വീറ്റർ വഴി വിജയ് ആരാധാരകരെ കൊണ്ട് അശ്ലീലമായ രീതിയിൽ സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി. തനിക്ക് ലഭിക്കേണ്ട വേഷങ്ങൾ പലതും തൃഷ തട്ടിയെടുത്തതായും മീര ആരോപണങ്ങൾ ഉന്നയിക്കുന്നു.ഇത്തരം ആരോപണങ്ങൾ തന്നെ ആത്മഹത്യയിലേക്ക് നയിച്ചുവെന്നും അവർ പറയുന്നു.

അഗരം ഫൌണ്ടേഷൻ വഴി സൂര്യ കള്ളപ്പണം വെളിപ്പിക്കുകയാണെന്നും, കൂടാതെ കേരളത്തിലെ കള്ളക്കടത്തുമായി സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും അവർ ആരോപിക്കുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പൂർണ്ണ ഉത്തരവാദിത്വം സൂര്യയ്ക്കും വിജയ്ക്കുമാണെന്നും മീര പറയുന്നു

മീരയുടെ ഈ ആരോപണങ്ങൾക്കെതിരെ വിജയുടെയും സൂര്യയുടെയും ആരാധകർ രംഗത്ത് വന്നിരിക്കുകയാണ്.

Most Popular

To Top