Entertainment

‘എന്നോടൊപ്പം സമയം ചിലവഴിക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു. മത്സരാര്‍ത്ഥികളെല്ലാം എന്റെ പിന്നാലെ ആയിരുന്നു.’ – മീരാ മിഥുന്‍

മീരാ മിഥുൻ ഉലകനായകൻ അവതാരകനായ ബിഗ് ബോസ് തമിഴ് ഷോയിൽ ഇടം പിടിച്ചതുമുതൽ വാർത്തയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്. മീര ഷോയിൽ നിന്ന് പുറത്തായതിന് ശേഷവും മറ്റ് മത്സരാർത്ഥികൾക്കും അവതാരകനുമെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോൾ ചർച്ചയാവുന്നത് ഷോയിലെ പുരുഷ മത്സരാർത്ഥികളെക്കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ്. മീര പറയുന്നത് ആൺ മത്സരാർത്ഥികളെല്ലാം തന്റെ പിന്നാലെയായിരുന്നെന്നും തന്നോടൊപ്പം സമയം ചെലവഴിക്കാൻ അവർ ആഗ്രഹിച്ചിരുന്നു എന്നുമാണ്.

അത് കൂടാതെ ആ കൂട്ടത്തിൽ ഏറ്റവും പ്രശസ്ത താനായതുകൊണ്ട് എല്ലാവർക്കും തന്നോട് അസൂയയായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാവർക്കും എന്നോടായിരുന്നു താൽപര്യം. പക്ഷെ ആ ഭീരുക്കൾ മറ്റുള്ള സ്ത്രീകളുടെ പിന്തുണ പോകുമോ എന്ന് ഭയന്ന് എന്നെ പുറത്താക്കാൻ ശ്രമിച്ചു. നടിയുടെ പരാമർശം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോയിലൂടെയാണ്.

മീരാ മിഥുനിന്റെ വാക്കുകളിലേക്ക്, ‘എല്ലാവർക്കും എന്നോട് അസൂയയായിരുന്നു. കാരണം ഞാനാണ് ആ കൂട്ടത്തിൽ ഏറ്റവും പ്രശസ്ത. തമിഴ്നാട്ടിലെ എല്ലാവർക്കും എന്നെ അറിയാം. തമിഴ്സിനിമയിലെ ഏറ്റവും അറിയപ്പെടുന്ന പേരുകളിൽ ഒന്നാണ് എന്റേത്.

പക്ഷെ ഈ വിഡിയോയ്ക്ക് താഴെ മീര മിഥുനെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകൾ നിറയുകയാണ്. പലരുടേയും ചോദ്യം ‘ഇങ്ങനെയൊക്കെ പറയാൻ നിങ്ങൾ ആരാണ്?’ എന്നാണ്. മീര മിഥുന്റെ ബിഗ് ബോസ് തമിഴിലെ മത്സരാർത്ഥികളിൽ ഒരാളും സംവിധായകനും നടനുമായ ചേരൻ തന്നെ ദുരുദ്ദേശത്തോടെ സ്പർശിച്ചു എന്ന ആരോപണം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

എന്നാൽ ഈ വിവാദം ചേരൻ ഇത് നിഷേധിക്കുകയും, മറ്റ് മത്സരാർത്ഥികൾ ഇത് പിന്തുണയ്ക്കുകയും ചെയ്തതോടെ കെട്ടടങ്ങി. ഷോയിൽ നിന്ന് പുറത്തായതോടെ മീര കമൽ ഹാസന്‍ അടക്കമുള്ളവർക്ക് എതിരെ രംഗത്ത് വന്നിരുന്നു. മീരയുടെ അടുത്ത ആരോപണം ‘അഗ്നി സിറകുകൾ’ എന്ന തമിഴ് ചിത്രത്തിൽ നിന്ന് തന്നെ പുറത്താക്കി കമൽ ഹാസന്റെ മകൾ അക്ഷര ഹാസന് അവസരം നൽകിയെന്നായിരുന്നു.

എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇത് വാസ്തവ വിരുദ്ധമാണെന്ന് പറഞ്ഞ് രംഗത്ത് വന്നതോടെ കൂടുതൽ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top