Entertainment

കോമഡി സ്റ്റാര്‍സ് അവതാരക മീര അനില്‍ വിവാഹിതയായി ; ചിത്രങ്ങള്‍

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി മനസ്സുകളില്‍ ഇടംപിടിച്ച താരമാണ് മീര അനില്‍. മലയാളികള്‍ക്ക് വളരെ പ്രിയങ്കരിയായ അവതാരകമാരില്‍ ഒരാളാണ് മീര. നിരവധി സ്റ്റേജ് ഷോകളിലും ചാനല്‍ പരിപാടികളിലും മീര അവതാരകയായി തിളങ്ങിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ മീരയുടെ വാര്‍ത്തകള്‍ അറിയാന്‍ ആരാധകര്‍ ഏറെ താല്പര്യപ്പെടാറുണ്ട്.

ഇപ്പോള്‍ മീരയുടെ പുതിയ വിശേഷം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. താരം വിവാഹിത ആയിരിക്കുകയാണ്. ഈ വര്‍ഷം ജനുവരിയില്‍ ആയിരുന്നു മീരയുടെ വിവാഹനിശ്ചയം. അന്നുതൊട്ട് മീരയുടെ വിവാഹ വാര്‍ത്തയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.

എന്നാല്‍ ലോക്ക്ഡൗണ്‍ വരികയും, വിവാഹങ്ങള്‍ക്ക് അധികം ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല എന്ന് പ്രത്യേക പ്രോട്ടോക്കോള്‍ വരികയും ചെയ്തു. ഇപ്പോള്‍ സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മീരയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. വിഷ്ണുവിനെയാണ് മീര വിവാഹം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. മീരയുടെ കൈ പിടിച്ച് നടന്നുവരുന്ന വിഷ്ണുവിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്. അശ്വിന്‍ കൃഷ്ണയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

Most Popular

To Top