Entertainment

വിഷ്ണുവിന് ഒട്ടും മേക്കപ്പില്ലാത്ത ആളെ ആയിരുന്നു ഇഷ്ടം; മീര

കോമഡി സ്റ്റാറിലെ സൂപ്പര്‍ അവതാരിക മീര അനിലിനെ അറിയാത്ത മലയാളികള്‍ ഉണ്ടാവില്ല. കഴിഞ്ഞ ദിവസമാണ് മീരയുടെ വിവാഹം നടന്നത്. ജൂണ്‍ 5 ന് നടക്കേണ്ട വിവാഹം കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടി വയ്ക്കുകയായിരുന്നു. . ജനുവരിയിലായിരുന്നു വിവാഹ നിശ്ചയം നടന്നത്. വളരെ ലളിതമായി നടന്ന വിവാഹ ചടങ്ങില്‍ പരമ്പരാഗത രീതിയിലുള്ള വേഷത്തില്‍ അതി സുന്ദരി ആയിട്ടാണ് മീര ചിത്രത്തിലുള്ളത്. മുണ്ടും കസവ് വേഷ്ടിയുമാണ് വരന്‍ വിഷ്ണുവിന്റെ വേഷം. തിരുവനന്തപുരത്ത് ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്.

പ്രണയ വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്ന ഈ കാലത്ത് പക്കാ അറേന്‍ജ്ഡ് മാര്യേജിനാണ് മീര ഓക്കെ പറഞ്ഞത്. ഇവരുടെ വിവാഹ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹ നിശ്ചയ ശേഷം മീര വനിത ഓണ്‍ലൈനോട് കല്യാണ വിശേഷം പങ്കുവെച്ചിരുന്നു. അത് വീണ്ടും വൈറലാവുകയാണ്. മാട്രിമോണിയല്‍ വഴി വന്ന ആലോചന വിവാഹത്തിലെത്തുകയായിരുന്നെന്നും എന്നാല്‍ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായെന്നുമാണ് മീര പറഞ്ഞത്.

തിരുവനന്തപുരം സ്വദേശിയായ മീര അനില്‍കുമാര്‍-ഗീത ദമ്പതികളുടെ ഏക മകളാണ്. നാലാഞ്ചിറ മാര്‍ ബസേലിയസ് കോളജ് ഓഫ് എന്‍ജിനിയറിങില്‍ നിന്ന് ബിരുദമെടുത്ത മീര പിന്നീട് മാധ്യമപ്രവര്‍ത്തനത്തില്‍ താത്പര്യം തോന്നി പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസവും പഠിച്ചു. ടെലിവിഷന്‍ അവതാരകയായാണ് മീരയുടെ തുടക്കം. പിന്നീട് സ്റ്റേജ് ഷോകളും ചെയ്തു. വരന്‍ വിഷ്ണു ബിസിനസുകാരനാണ്. ഒരു ചേട്ടനുണ്ട്. ചേട്ടന്‍ വിവാഹിനും ഒരു കുട്ടിയുടെ പിതാവുമാണ്. തന്റെ കുടുംബം തനിക്കായി തെരഞ്ഞെടുത്ത വരനെക്കുറിച്ച് ഇപ്പോള്‍ താരം തുറന്ന് പറയുകയാണ്.

തിരുവല്ലക്കാരനാണ് വിഷ്ണു. വിഷ്ണു ആദ്യം പെണ്ണ് കണ്ടത് എന്നെയാണ്. എന്നെ ആദ്യം പെണ്ണ് കാണാന്‍ വന്നതും വിഷ്ണുവാണ്. പൊരുത്തം നോക്കിയപ്പോള്‍ അതും ചേരും. എനിക്ക് ചെറുക്കനോട് സംസാരിക്കണമെന്ന് പറഞ്ഞിരുന്നു. ഞാന്‍ വളരെ ഓപ്പന്‍ മൈന്‍ഡാണ്. ഒത്തിരി പ്രോപ്പോസല്‍സ് വന്നെങ്കിലും കുറച്ച് സ്പെഷ്യല്‍ എന്ന് തോന്നുന്ന ഒരാളാണ് വേണം എന്നുണ്ടായിരുന്നു. ജിസംബര്‍ 8ന് എന്റെ പിറന്നാളിനാളിനാണ് വിഷ്ണുവിനെ ഞാന് കാണുന്നത്. കണ്ടപ്പോള്‍ തന്നെ തനിക്ക് ലൗ അറ്റ് ഫസ്റ്റ് സൈറ്റ് തോന്നിയെന്നും അന്ന് താന്‍ തന്റെ അച്ചനോടും അമ്മയോടും യെസ് പറഞ്ഞെന്നും താരം പറയുന്നു.

സിനിമയില്‍ നിന്ന് പല ഓഫറുകളും തനിക്ക് വന്നിരുന്നു. എന്നാല്‍ സിനിമ തനിക്ക് താല്‍പ്പര്യമില്ല. ആങ്കറിങ് എനിക്ക് ഇഷ്ടമാണ്. വിഷ്ണുവിനും അത്‌കൊണ്ട് തന്നെ ഈ പ്രൊഫഷനില്‍ തന്നെ താന്‍ തുടരും. വിവാഹം കഴിഞ്ഞ് തിരുവനന്തപുരം വിട്ടുനില്‍ക്കണമല്ലോ എന്നുള്ളത് വലിയ സങ്കടമാണ്. വിഷ്ണുവിന് ഒട്ടും മേക്കപ്പില്ലാത്ത ആളെ ആയിരുന്നു ഇഷ്ടം. ഞാനാണെങ്കില്‍ ഓവര്‍ മേക്കപ്പിന്റെ കാര്യത്തില്‍ ട്രോള്‍ വാങ്ങുന്ന ആളും.

നേരിട്ട് കണ്ടപ്പോള്‍ ഞാന്‍ വളരെ സിംപിള്‍ ലുക്കിലാണ് ചെന്നത്. അതുകണ്ടപ്പോള്‍ വിഷ്ണു അതിശയിച്ചുപോയി ന്നെും മീര പറയുന്നു. എന്നെ ഇഷ്ടമാണെന്ന് വിഷ്ണു നേരത്തെ പറഞ്ഞിരുന്നു. നേരിട്ട് കണ്ട്‌ തീരുമാനിക്കൂ എന്നാണ് ഞാന്‍ പറഞ്ഞത്. മാനസികമായ അടുപ്പം തോന്നുവെന്ന് വിഷ്ണു പറഞ്ഞു. ‘ആദ്യമായി നേരില്‍ കണ്ട് പിരിയാന്‍ നേരം ജീവിതയാത്രയില്‍ നമ്മള്‍ മുന്നോട്ടാണോ അതോ ഇവിടെ വച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോള്‍ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എടുത്ത് എന്റെ വിരലില്‍ അണിയിച്ചു’ വെന്ന് മീര പറഞ്ഞു.

Most Popular

To Top