Entertainment

മീനയുടെ മേക്കപ്പ് ബോർ ആയി. ഒരു വീട്ടമ്മയ്ക്ക് ഇത്രയും മേക്കപ്പോ…?

ദൃശ്യം 2 മികച്ച പ്രതികരണം ആയി മുന്നോട്ട് കുതിക്കുക ആണ്. ഈ സാഹചര്യത്തിൽ കഥയെ കുറിച്ച് നിരവധി പ്രതികരണം ലഭിക്കുന്നുണ്ട്. എല്ലാം നല്ല പ്രതികരണം തന്നെ ആണ്. എങ്കിലും ചില പോരായ്മകൾ ഒക്കെ ആളുകൾ ചൂണ്ടി കാട്ടുന്നുണ്ട്. അല്ലെങ്കിലും ആളുകൾ ശ്രെദ്ധിക്കുന്നത് ആദ്യം പോരായ്മകൾ തന്നെ ആയിരിക്കുമല്ലോ. അതിൽ കുറേ ആളുകൾ എടുത്തു പറഞ്ഞ ഒരു കാര്യം റാണി ആയി അഭിനയിച്ച മീനയുടെ മേക്കപ്പ് കുറിച്ച് ആയിരുന്നു.

 

ഒരു സാധാരണ വീട്ടമ്മ ഇത്രയും മേക്കപ്പ് ചെയ്തു നിൽക്കില്ല എന്നും താരത്തിന്റെ പിങ്ക് ലിപ്സ്റ്റിക് വളരെ അരോചകം ആയിരുന്നു എന്നും ചിത്രം കണ്ടവർ ഒന്നടങ്കം പറഞ്ഞു. സ്വന്തം മോളുടെ അവസ്ഥയിൽ നീറി കഴിയുന്ന ഒരു അമ്മയ്ക്ക് ഒരിക്കലും ഇങ്ങനെ ഒരുങ്ങി നടക്കാൻ കഴിയില്ല എന്നാണ് ആളുകൾ പറയുന്നത്.

എല്ലാ കാര്യവും ശ്രേദ്ധിച്ച ജിത്തു ജോസഫ് എന്തേ ഇത് ശ്രെദ്ധിക്കാൻ മറന്നത് എന്നാണ് ആളുകൾ പറയുന്നത്. എന്നാൽ ജിത്തു ജോസഫ് ഇതിനെ കുറിച്ച് പറഞ്ഞിരുന്നു. പലവട്ടം ഈ കാര്യം താൻ മീനയോട് പറഞ്ഞിരുന്നു എന്നും അപ്പോഴൊക്കെ അത്‌ വേണമെന്ന് മീന വാശി പിടിച്ചിരുന്നു എന്നും കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി അത്‌ ഒഴിവാക്കാൻ പറഞ്ഞപ്പോൾ മീന വിഷമിച്ചിരുന്നു എന്നും. പുള്ളിക്കാരി തകർന്ന് പോയാൽ തനിക്ക് ആവിശ്യം ഉള്ളത് അഭിനയം അവരിൽ നിന്നും ലഭിക്കില്ല എന്നും അതുകൊണ്ട് താൻ അത്‌ വിട്ടു കളഞ്ഞിരുന്നു എന്നും ജിത്തു പറഞ്ഞിരുന്നു.പക്ഷെ ചിത്രം ഇറങ്ങിയപ്പോൾ ഒരുപാട് ആളുകൾ അത്‌ ഒരു പോരായ്മ ആയി പറഞ്ഞു….

Most Popular

To Top