Entertainment

മീനാക്ഷിക്ക് പിന്നാലെ കാവ്യയുടെ പേരിലും വ്യാജ ട്വിറ്റര്‍ അക്കൗണ്ട്;ഫോളോവേഴ്‌സായി താരങ്ങളും

മലയാള പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമായിരുന്നു കാവ്യ മാധവന്‍. ബാല താരമായി സിനിമയിലെത്തിയ താരം ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ദിലീപായിരുന്നു അന്നത്തെ നായകന്‍. പിന്നീട് ഇരുവരും തമ്മില്‍ ധാരാളം ചിത്രങ്ങള്‍. പിന്നീട് ഗോസിപ്പുകള്‍. കൂറെ കാലങ്ങള്‍ക്ക് ശേഷം കാവ്യയും ദിലീപും വെവ്വെറേ വിവാഹം കഴിക്കുന്നു. പിന്നീട് ആദ്യ ബന്ധമൊഴിഞ്ഞ് ഇരുവരും വിവാഹം കഴിക്കുന്നു.

ഗോസിപ്പുകള്‍ സത്യമായിരുന്നുവെന്ന് ആരാധകര്‍ക്കും അതോടെ മനസിലാവുകയായിരുന്നു. ഇപ്പോള്‍ ഇരുവര്‍ക്കും മഹാലക്ഷ്മി എന്ന് പേരുള്ള ഒരു കുട്ടിയുമുണ്ട്. ദിലീപിന്റെ ഭാര്യ ആയോതൊടെ സിനിമ അഭിനയത്തില്‍ നിന്ന് പിന്‍വാങ്ങിയിരുന്നു കാവ്യ. ഇപ്പോഴിതാ കാവ്യയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ആരോ തുടങ്ങിയിരിക്കുകയാണ്. ലൈഫ് ഈസ് ഗ്രീന്‍ എന്ന് പറഞ്ഞായിരുന്നു ട്വിറ്റര്‍ പേജില്‍ കാവ്യ മാധവന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കാവ്യ മാധവന്‍, ഐആം കാവ്യ തുടങ്ങിയ ഹാഷ് ടാഗുകളോടെയായിരുന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

നാളുകള്‍ക്ക് ശേഷം താരം വീണ്ടും ട്വിറ്ററില്‍ സജീവമായോ എന്നായിരുന്നു എല്ലാവരുടേയും ചോദ്യം. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുമുണ്ട്. കാവ്യ മാധവന്റെ അക്കൗണ്ടാണോ ഇതെന്ന തരത്തിലുള്ള സംശയങ്ങളുമുണ്ട്. നേരത്തെ മീനാക്ഷി ദിലീപ് എന്ന പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

അര്‍ച്ചന കവി, വിജയ് യേശുദാസ്, ആന്‍ അഗസ്റ്റിന്‍, ഷെയ്ന്‍ നിഗം തുടങ്ങി നിരവധി പേരാണ് കാവ്യ മാധവന്റെ ( വ്യാജ) അക്കൗണ്ട് ഫോളോ ചെയ്യുന്നത്. ലിസ്റ്റിലുള്ളവരെ കണ്ടപ്പോഴാണ് ഈ അക്കൗണ്ട് ഒറിജിനലാണോയെന്ന് ആരാധകരും ചോദിച്ചത്. തങ്ങളുടെ പേരില്‍ വ്യാജ പേജുകളും അക്കൗണ്ടുകളും പ്രവര്‍ത്തിക്കുന്നത് പലപ്പോഴും താരങ്ങള്‍ അറിയാറില്ല. വ്യാജ കാസ്റ്റിങ് കോള്‍ വരെ ഇത്തരത്തില്‍ നടന്നിരുന്നുവെന്നറിയിച്ചതിന് ശേഷമായാണ് പല താരങ്ങളും പ്രതികരിച്ചത്.

പണ്ട് ദിലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി യുടെ പേരില്‍ നേരത്തെ വ്യാജ അക്കൗണ്ടുകള്‍ സജീവമായിരുന്നു. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ പ്രചരിപ്പിച്ചത്. ദിലീപിന്റെ ആരാധകരായിരുന്നു വ്യാജ അക്കൗണ്ട് ശ്രദ്ധിച്ചതും ഇതേക്കുറിച്ച് അറിയിച്ചതും. ചെന്നൈയില്‍ എംബിബിഎസിന് ചേര്‍ന്നിരിക്കുകയാണ് മീനാക്ഷി ഇപ്പോള്‍.

Most Popular

To Top