Entertainment

“എന്റെ മോൻ എന്നെ ഉപേക്ഷിച്ചു,ഇനി ജീവൻ ഒടുക്കിയാലോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്” സിനിമയെ വെല്ലുന്ന വേദനിപ്പിക്കുന്ന കഥ ആയി മീന ഗണേഷ്.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ഒറ്റ ചിത്രം മതി മീന ഗണേഷ് എന്ന നടിയെ ഓർക്കാൻ. പിന്നീട് നിരവധി ചിത്രങ്ങളിൽ അമ്മ റോളിൽ തിളങ്ങിയ താരം ആയിരുന്നു മീന ഗണേഷ്.ഒരു അമ്മയുടെ എല്ലാ ഭാവങ്ങളും തൻമയത്വത്തോടെ താരം ചെയ്തു.
നാടക രംഗത്ത് നിന്നും സിനിമയിലേക്ക് ചെക്കറിയ താരം ആണ് മീന ഗണേഷ്. നൂറിൽ കൂടുതൽ ചിത്രങ്ങളിൽ താരം വേഷമിട്ടു. മികച്ച സവഭാവിക നടിക്കുള്ള പുരസ്‌കാരവും നടിയെ തേടി എത്തിയിരുന്നു. എന്നാൽ ഇടകാലത്ത് താരം സിനിമയിൽ നിന്ന് അപ്രതീക്ഷ്യ ആയിരുന്നു. ഇപ്പോൾ ഒരു യൂട്യൂബ് വിഡിയോ വഴി തന്റെ വേദനിപ്പിക്കുന്ന ജീവിതം പറയുക ആണ് താരം.വല്ലാത്ത ഒരു ദുരവസ്ഥയിൽ ആണ് താരം.

വാക്കുകൾ ഇങ്ങനെ….”ഭർത്താവ് ഞങ്ങളെ വിട്ടു പോയെങ്കിലും ഞാൻ നന്നായി ബുദ്ധിമുട്ടിയാണ് ഒരു കുറവും അറിയിക്കാതെ എന്റെ മക്കളെ വളർത്തിയത്. എന്നാൽ എന്റെ മോൻ എന്നെ ഉപേക്ഷിച്ചു. മകൾക്ക് മാത്രമാണ് എന്നോട് സ്‌നേഹം ഉള്ളത്. എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു തരുന്നത് എന്റെ മകൾ ആണ്.

ഞാൻ ഈ വീട്ടിൽ ഒറ്റയ്ക്കായത് കൊണ്ട് ദിവസം ഒരു നാല് തവണയെങ്കിലും അവൾ എന്നെ വിളിക്കാറുണ്ട്. മരുമകനും എന്നോട് നല്ല സ്‌നേഹം ആണ്. അവർ അവരുടെ വീട്ടിൽ ചെന്ന് നില്ക്കാൻ എന്നോട് പറയാറുണ്ട്. പക്ഷെ ഞാൻ പോകില്ല.എന്റെ ജീവിതത്തിലെ എല്ലാ കടമകളും ഞാൻ ചെയ്തു കഴിഞ്ഞു. ഇനി ജീവൻ ഒടുക്കിയാലോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. പക്ഷെ എന്റെ കൊച്ചുമകളുടെ സ്‌നേഹം ആണ് അതിൽ നിന്നും എന്നെ ഓരോ തവണയും പിന്തിരിപ്പിക്കുന്നതെന്നും മീനാ ഗണേഷ് പറയുന്നു.

ഞാൻ എന്റെ ജീവിതത്തിൽ ഒരു അബദ്ധം കാണിച്ചു. എന്നോട് എന്റെ മകൻ സ്‌നേഹം നടിച്ച് എന്റെ കാലശേഷം ഈ വീടും വസ്തുവും അവന്റെ പേരിൽ എഴുതി കൊടുക്കാൻ പറഞ്ഞു. അത് വിശ്വസിച്ച് ഞാൻ അത് അവന്റെ പേരിൽ എഴുതിയും വെച്ച്. ഞാൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരം ആയിരുന്നു അത്. ഇപ്പോൾ എന്റെ മകൻ എന്നെ ഉപേക്ഷിച്ചു. കനും അവന്റെ ഭാര്യയും കൂടി വന്നു ഈ വീട്ടിലെ മിക്‌സി, ഫ്രിഡ്ജ്, അലമാര, കട്ടിൽ തുടങ്ങിയ സകല സാധനങ്ങളും എടുത്ത് കൊണ്ട് പോയി. ഭിക്ഷയാചിക്കാൻ രണ്ടു പാത്രമെങ്കിലും വെച്ചിട്ട് കൊണ്ടുപോകാൻ പറഞ്ഞപ്പോൾ ചിരട്ടയെടുത്ത് കൊണ്ട് പോയി തെണ്ടാൻ ആണ് മരുമകൾ പറഞ്ഞത്. എന്റെ മകൻ അത് കേട്ട് നിന്നതേ ഉള്ളു.

Most Popular

To Top