Entertainment

മത്തി കൊണ്ട് കിടിലന്‍ ഫോട്ടോഷൂട്ട് വൈറലാവുന്നു

ഫോട്ടോഷൂട്ടുകള്‍ പലതരത്തിലുള്ളത് നമ്മള്‍ കണ്ടിട്ടുണ്ട്. ഒരു കിടിലന്‍ ക്യാമറയും കുറച്ച് കലാബോധവും ഭാവനയും ഉണ്ടെങ്കില്‍ ആര്‍ക്കും കിടിലന്‍ ഫോട്ടോഷൂട്ട് ഇക്കാലത്ത് നടത്താനാവും.

അത്തരത്തില്‍ വളരെ വെറൈറ്റി ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഒരു ഫോട്ടോഗ്രാഫര്‍.മത്തി മീന്‍ ഉപയോഗിച്ചു കൊണ്ടുള്ള ഈ ഫോട്ടോഷൂട്ടാണ് ഇദ്ദേഹം പങ്കുവെച്ചത്.

കിടിലനാണെന്നാണ് കണ്ടവരുടെ കമന്റ്. പ്രശാന്ത് ബാലചന്ദ്രന്‍ എന്ന എടപ്പാള്‍ സ്വദേശിയാണ് ഈ കിടിലന്‍ ചിത്രം പകര്‍ത്തിയത്.

സ്നൂബി സി എം എന്ന മോഡലാണ് ഈ മത്തി ഫോട്ടോഷൂട്ടിന് വേണ്ടി അണിഞ്ഞൊരുങ്ങിയത്. ഒന്നര കിലോയുടെ മത്തിയാണ് ഈ ഒരു ഫോട്ടോഷൂട്ടിങ് വേണ്ടി ഉപയോഗിച്ചത്. ഇതിന്റെ മേക്കിങ് വീഡിയോയും ഇപ്പോള്‍ ഫേയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

മത്തി ഉപയോഗിച്ചൊരു പോര്‍ട്രൈറ്റ് ഫോട്ടോഗ്രാഫി ശ്രമം നടത്തിയെന്നും ഷൂട്ടിന് ശേഷം മത്തിക്കറിയും, മത്തി ഫ്രൈയും കൂട്ടി നന്നായി ഭക്ഷണോം കഴിച്ചുവെന്നും ഇദ്ദേഹം പറയുന്നു.

Most Popular

To Top