പത്തനംതിട്ട : വനംവകുപ്പിന്റെ കസ്റ്റഡിയിൽ ഇരിക്കെ മരണപ്പെട്ട പത്തനംതിട്ടയിലെ ചിറ്റാർ സ്വദേശി മത്തായിയുടെ മരണ റിപ്പോർട്ടിൽ വൻ വീഴ്ച. മത്തായി മരിച്ചത് 28 ന് ആയിരുന്നു, എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥർ കൃത്യമം കാട്ടിയതായി പോലീസ് പറയുന്നു. ജൂലൈ 28 മരിച്ച മത്തായിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത് 29നാണ്. ജി ഡി ലിസ്റ്റിലാണ് തിരിമറി സംഭവിച്ചത്.
അന്വേഷണ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. പ്രധാനമായും 12 വീഴച്ചകളാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വരുത്തിയതെന്നും ഇവർക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. മത്തായിയുടെ സുഹൃത്തെന്നു പരിചയപ്പെട്ട ആളിലും പോലീസിന് സംശയമുണ്ട്.
ചൊവ്വാഴ്ച്ചയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തെളിവെടുപ്പ് സമയത്ത് ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിൽ വീണാണ് മരിച്ചത് എന്നാണ് വനംവകുപ്പിന്റെ റിപ്പോർട്ട് .
ഈ വാദങ്ങൾ ശരിവയ്ക്കുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. എന്നാൽ അയാളുടെ തലയുടെ പിന്നിൽ ക്ഷതവും ഇടത് കൈയുടെ അസ്ഥിക്ക് ഒടിവും ഉണ്ട്. കൂടാതെ മൂക്കിൽ നിന്നും രക്തം ഒഴുകിയതായും കണ്ടെത്തി. ഇത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതെന്നാണ് നിഗമനം. മരണത്തിന് കാരണമായർവർക്കെതിരെ നടപടി സ്വീകരിച്ചാൽ മാത്രമേ
മൃതദേഹം സംസ്കരിക്കുവെന്ന് കുടുംബം പറഞ്ഞു.
