Viral

‘മാറിടത്തില്‍ സ്പര്‍ശിച്ചു. നോക്കുമ്പോള്‍ മുത്തശ്ശനോളം പ്രായമുള്ള ഒരാള്‍.’ ഉറക്കം നടിച്ച് വൃദ്ധന്റെ ലൈംഗിക അതിക്രമം. ദുരനുഭവം പങ്കുവെച്ച് യുവതി രംഗത്ത്

നിയമ നടപടികള്‍ സുശക്തമാണെന്ന് അവകാശപ്പെടുമ്പോഴും പല ഇടങ്ങളിലും സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമസംഭവങ്ങള്‍ തുടര്‍കഥയാണ്. വാസ്തവത്തില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് നേരെ നീണ്ടു വരുന്ന കൈകളെ നിലയ്ക്കു നിര്‍ത്താന്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന പല നിയമങ്ങള്‍ക്കും സാധിക്കുന്നില്ല. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഓരോ പെണ്ണും ചൂഷണത്തിനും ആക്രമണത്തിനും വിധേയയാകുകയാണ് എന്നതാണ് പരമാര്‍ത്ഥം. ഇപ്പോള്‍ ഇരുപതുകാരിയായ ഒരു പെണ്‍കുട്ടി താന്‍ നേരിട്ട ഒരു ദുരനുഭവം തുറന്നു പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ട്രെയിന്‍ യാത്രയ്ക്കിടെ വൃദ്ധനായ ഒരാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് കുട്ടി പറയുന്നത്. ഈ ദുരനുഭവം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് കുട്ടി പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് പെണ്‍കുട്ടിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

പെണ്‍കുട്ടിയുടെ വാക്കുകളിലേക്ക്, ‘ഇത് എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ കഥയാണ്. നമുക്കിടയില്‍ നിരവധിപേര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. പക്ഷേ, തുറന്നു പറയാന്‍ പലപ്പോഴും നമുക്ക് ഭയമാണ്. ലൈംഗികാതിക്രമത്തിനെതിരായ ബോധവത്കരണത്തിനുള്ള മാസമായി ഏപ്രിലിനെ നമുക്ക് കാണാം. ലോകത്തിനു മുന്‍പില്‍ ഞാന്‍ എന്റെ കഥ പറയുകയാണ്.’ ഈ കുറിപ്പിന്റെകമ്പടിയോടെയാണ് പെണ്‍കുട്ടി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയില്‍ പെണ്‍കുട്ടി ഇതാണ് പറയുന്നത് : എനിക്ക് ഇപ്പോള്‍ 20 വയസ്സുണ്ട്. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് എന്റെ കഥ ഇതാണ്. നമുക്ക് പലപ്പോഴും എന്താണ് ലൈംഗിക അതിക്രമം എന്ന് വ്യക്തമായി മനസിലാകാതെ പോകാറുണ്ട്. എന്റെ അനുഭവം ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. മംഗലൂരുവില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്ക് വരികയായിരുന്നു ഞാന്‍. അറുപതു വയസിനു മുകളില്‍ പ്രായമുള്ള ഒരാള്‍ എന്റെ അരികില്‍ വന്നിരുന്നു. അയാള്‍ ഉറങ്ങുന്നതു പോലെ അഭിനയിച്ചു.

എന്റെ മാറിടത്തില്‍ സ്പര്‍ശിച്ച പോലെ എനിക്കു തോന്നി. എനിക്കു തോന്നിയതായിരിക്കുമെന്ന് വിചാരിച്ചു. പിന്നീട് ഞാനും ഉറങ്ങാന്‍ തുടങ്ങി. പിന്നെ എനിക്ക് മനസ്സിലായി, അല്ല അതെന്റെ വെറും തോന്നലല്ല. അയാള്‍ എന്റെ മാറിടത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. പിന്നെയും അയാള്‍ ഉറങ്ങുന്നതായി അഭിനയിക്കുകയാണ്. എന്റെ മുത്തച്ഛനോളം പ്രായമുള്ള ഒരാള്‍. അയാളാണ് എന്നോടിങ്ങനെ പെരുമാറിയിരിക്കുന്നത്. എങ്ങനെ പ്രതികരിക്കണം എന്നെനിക്കപ്പോള്‍ അറിയുന്നില്ലായിരുന്നു. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോയത്. ശബ്ദം പോലും പുറത്തു വരാതെ തൊണ്ടയില്‍ കുരുങ്ങി.

സ്ഥലകാല ബോധം വന്നപ്പോള്‍ ഞാന്‍ പ്രതികരിച്ചു. അയാള്‍ക്കു നേരെ ദേഷ്യപ്പെട്ടു. അലറിവിളിച്ചു. പക്ഷേ, താന്‍ ഉറക്കമാണെന്നായിരുന്നു അയാളുടെ പ്രതികരണം. എന്നാല്‍, ഒച്ചവയ്ക്കുന്നതു കേട്ട് ആ കംപാര്‍ട്ട്‌മെന്റിലുള്ള മറ്റു യാത്രക്കാര്‍ വന്ന് ഇടപെട്ടു. ഇത് ഒരു അനുഭവം മാത്രമാണ്.’

മിക്ക പെണ്‍കുട്ടികള്‍ക്കും പറയാന്‍ ഇതുപോലെ പല അനുഭവകഥകളും ഉണ്ടാകും. ഈ പെണ്‍കുട്ടിയെ പോലെ ചിലര്‍ മാത്രമേ അവ പങ്കുവെക്കാന്‍ ധൈര്യപ്പെടുകയുള്ളു എന്ന് മാത്രം. പൊതു ഇടങ്ങളും, ബസ്സുകളും, ബസ്സ് സ്റ്റാന്‍ഡുകളും ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളും ചിലര്‍ക്ക് സ്വന്തം വീടു തന്നെയും ഇത്തരം അതിക്രമങ്ങള്‍ ഏതു നേരത്തും സംഭവിക്കാവുന്ന ഇടങ്ങളായി മാറിയിരിക്കുകയാണ്. കുടുംബത്തിന്റെയും പെണ്‍കുട്ടിയുടെ ഭാവിയും ഒക്കെ വിചാരിച്ച് പലരും തന്റെ പ്രതിഷേധങ്ങളെ മനസ്സില്‍ ഒതുക്കുകയാണ്. മറ്റു സ്ത്രീകളോടും തങ്ങളുടെ അനുഭവങ്ങള്‍ തുറന്നുപറയാന്‍ പെണ്‍കുട്ടി വീഡിയോയില്‍ ഉദ്ബോധിപ്പിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top