ലോകം മുഴുവന്‍ കോവിഡ് 19 പടര്‍ന്നു പിടിച്ചിരുക്കുകയാണ്. രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിച്ചിരിക്കുന്നത് തടയാനായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുകൊണ്ട് എല്ലാവരും വീടുകളില്‍ ഒതുങ്ങി കഴിയുകയാണ്.
തിരക്കുകളെല്ലാം ഒഴിഞ്ഞു. സിനിമ സീരിയല്‍ ചിത്രീകരണങ്ങള്‍ മുടങ്ങി. അങ്ങനെ സിനിമ താരങ്ങളും വീട്ടില്‍ ഒതുങ്ങി. പലരും ഒഴിവു സമയം ഡാന്‍സ് ചെയ്തും പാട്ട് പാടിയും ചിലവഴിക്കുകയാണ്. പലരും ഷൂട്ടിങ്ങ് തിരക്ക് ഒഴിഞ്ഞതിനാല്‍ കുടുംബത്തോടൊപ്പം തന്നെയാണ്.
താരങ്ങള്‍ കോവിഡിനെ ചെറുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയും, വീട്ടുജോലികളില്‍ വീട്ടുകാരെ സഹായിച്ചും ഡാന്‍സും പാട്ടും ഒക്കെയായി വീടുകളില്‍ തന്നെ ഒതുങ്ങുകയാണ്. ഇവരില്‍ പലരും ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ എങ്ങനെ സമയം കൊല്ലുന്നു എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് വ്യക്തമാക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ അവ ജനശ്രദ്ധ ആകര്ഷിക്കാറും ഉണ്ട്. നടി മെറീന മൈക്കിള്‍ പങ്കുവെച്ച ഒരു വീഡിയോയും സമാന രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയാണ് ഇപ്പോള്‍. സ്വന്തമായി എന്തെങ്കിലും പരീക്ഷിക്കാന്‍ താത്പര്യപ്പെടുന്നവരോട് ലോക്ക്ഡൗണ്‍ സമയം എങ്ങനെ ചിലവഴിക്കുന്നു എന്ന് പറയുകയാണ് വീഡിയോയിലൂടെ താരം.
‘ഷൂട്ടിങ്ങിന്റെയും യാത്രയുടെയും ഇടയില്‍ ഞാന്‍ കുറച്ച് ഒഴിവുസമയം കിട്ടിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും ദിവസം കിട്ടിയപ്പോള്‍ എന്തു ചെയ്യണമെന്ന് ആദ്യം ഞാന്‍ ഒന്ന് ചിന്തിച്ചു. എന്നാല്‍ ഞാന്‍ ഇപ്പോള്‍ എംബ്രോയിഡറി ചെയ്ത് തുടങ്ങിയിരിക്കുന്നു. നന്നായിട്ട് തുന്നും എന്റെ അമ്മ. അമ്മ തയ്ക്കുന്ന ഡ്രസ്സുകളില്‍ ഞാന്‍ ഇപ്പോള്‍ എംബ്രോയിഡറി ചെയ്യുകയാണ്.’ മെറീന പറഞ്ഞു.
മെറീന ഈ വീഡിയോയില്‍ തന്റെ കൂട്ടുകാര്‍ എങ്ങനെ ഈ അവധി സമയം ചിലവഴിക്കുന്നു എന്നും, ഈ സമയത്ത് ചെയ്യേണ്ട ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ചും കൂടി പറഞ്ഞിരിക്കുന്നു.
