കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണ് മാസ്ക്ക് ധരിച്ച് തോളില്‍ ബാഗും തൂക്കി വീട്ടിലേക്ക് മടങ്ങുന്ന രേഷ്മ സിസ്റ്ററിന്റേത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതരായ വൃദ്ധ ദമ്പതികളെ പരിചരിക്കുന്നതിന് ഇടയ്ക്കാണ് രേഷ്മ മോഹന്‍ദാസിന് കോവിഡ് ബാധിക്കുന്നത്. രോഗം മാറിയ സിസ്റ്ററിനെ സഹപ്രവര്‍ത്തകര്‍ വീട്ടിലേക്ക് യാത്രയയ്ക്കുകയായിരുന്നു.
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ രേഷ്മയെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ്. പതിനാല് ദിവസത്തെ നിരീക്ഷണത്തിനു ശേഷം വീണ്ടും ക്വാറന്റൈന് വാര്‍ഡില്‍ തിരിച്ചെത്താന്‍ സന്നദ്ധയാണെന്ന് രേഷ്മ മഞ്ജുവിനെ അറിയിച്ചു. അസുഖം ഭേദമായതിന് ശേഷം തമ്മില്‍ കാണാമെന്ന് മഞ്ജു ഉറപ്പു നല്കി. വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന ഓണ്‍കോള്‍ ക്യാംപെയ്നിന്റെ ഭാഗമായിട്ടാണ് മഞ്ജു രേഷ്മ സിസ്റ്ററിനെ വിളിച്ചത്.
Read More: ‘പ്രണയം ഉണ്ടായിരുന്നെങ്കില്‍ എന്റെ ജീവിതം ചിലപ്പോള്‍ രക്ഷപെട്ടേനെ.’ – കല്ല്യാണി പ്രിയദര്ശന്
കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധദമ്പതിമാരെ പരിചരിക്കാന്‍ സ്വയം സന്നദ്ധയായ നേഴ്സാണ് രേഷ്മ മോഹന്‍ദാസ്. ശുശ്രൂഷിക്കുന്നതിനിടയ്ക്ക് രേഷ്മയ്ക്കും രോഗം പിടിപെടുകയായിരുന്നു. മാര്‍ച്ച് 12 മുതല്‍ 22 വരെ രേഷ്മയ്ക്കായിരുന്നു ഐസൊലേഷന്‍ വാര്‍ഡില്‍ ഡ്യൂട്ടി. കൊറോണയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ സാമ്പിള്‍ എടുത്തു പരിശോധനയ്ക്ക് അയച്ചു. മാര്‍ച്ച് 24ന് രോഗം സ്ഥിരീകരിച്ചു. ഇപ്പോള്‍ രോഗം ഭേദമായ രേഷ്മ 14 ദിവസത്തെ നിരീക്ഷണത്തിനായി വീട്ടിലേക്ക് പോയി. രേഷ്മ എറണാകുളം തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയാണ്.
