Entertainment

വെള്ളച്ചാട്ടത്തിൽ കുളിച്ചും കാട്ടിൽ കറങ്ങി നടന്നും മഞ്ജു സുനിച്ചനും കുട്ടുകാരിം..!! വീഡിയോ ട്രെന്ഡിങ്ങിൽ…

സോഷ്യൽ മീഡിയ നിന്ന് ഒരുപാട് മോശം അനുഭവങ്ങൾ നേടിയിട്ടുള്ള ആളാണ് മഞ്ജു സുനിച്ചൻ. ഒളിഞ്ഞും തെളിഞ്ഞും താരത്തെ മോശമായി ചിത്രീകരിക്കുന്ന അഭിപ്രായം ആണ് സോഷ്യൽ മീഡിയയിൽ നിറയെ. സൈബർ ആക്രമണം ഏറ്റവും കൂടുതൽ നേരിടുന്ന ഒരാൾ കൂടി ആണ് മഞ്ജു. നിറത്തിന്റെ പേരിൽ പോലും താരം ഒരുപാട് അപമാനം സഹിച്ചിട്ടുണ്ട്. പലതിനും പ്രതികരണം നൽകാൻ താരം തന്നെ രംഗത്ത് എത്തിയിരുന്നു. അഭിനയത്തിന്റെ ആദ്യ പാഠം തുടങ്ങുന്നത് റിയാലിറ്റി ഷോയിൽ നിന്നായിരുന്നു.

ഇപ്പോൾ മലയാള പ്രേക്ഷകർക്ക് ഇടയിൽ നല്ല ഒരു സ്ഥാനം താരത്തിനു ഉണ്ട്. അത്യാവശ്യം തിരക്കുള്ള താരം ആയ മഞ്ജുവിന് സൂപ്പർ തരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ ഉള്ള ഭാഗ്യം ഒക്കെ ലഭിച്ചു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം ഉള്ള നല്ല കഥാപാത്രങ്ങൾ താരത്തെ തേടി എത്തി. ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷം എല്ലാം പറഞ്ഞു എപ്പോഴും എത്താറുണ്ട്. വിമർശിക്കുന്ന നിരവധി ആളുകൾ മഞ്ചുവിനെതിരെ സോഷ്യൽ മീഡിയയിൽ ഉണ്ട് എങ്കിലും തന്നെ സ്നേഹിക്കുന്ന ആരാധകർക്ക് വേണ്ടി വിശേഷങ്ങളുമായി മഞ്ജു എത്തും .

താരം ഇടുന്ന പോസ്റ്റുകൾക്കുള്ള പലപ്പോഴും വളരെ മോശം അഭിപ്രായം ആണ് ലഭിക്കുന്നത്. അതിനുള്ള മറുപടി ആയി മഞ്ജു എത്താനും മറക്കില്ല. .മഞ്ജുവിന്റെ ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലും ആളുകൾക്ക് സുപരിചിതം ആണ്. അതിലെ വിഡിയോയും പലപ്പോഴും സൈബർ ആക്രമണം നേടാറുണ്ട്. .അടുത്ത സമയത്ത് തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ അപ്‌ലോഡ് ചെയ്താപ്പോൾ വളരെ മോശം പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്. അങ്ങേയറ്റം മോശം അഭിപ്രായങ്ങൾ ആയി ചിലർ എത്തി. .എന്നാൽ അതൊക്കെ ഒരു വിഷയമേ അല്ല തനിക്ക് എന്ന മട്ടാണ് പലപ്പോഴും മഞ്ജുവിന് . പുതിയ വീഡിയോ ആയി വീണ്ടും മഞ്ജു എത്തിയിരിക്കുക ആണ് . മഞ്ജുവിന്റെ സുഹൃത്തായ സിമിക്കൊപ്പം ഇടുക്കിയിലെ കുളമാവ് പോയതിന്റെ വ്ലോഗ് വിഡിയോ ആണ് മഞ്ജു പങ്കു വച്ചിരിക്കുന്നത് .വെള്ളച്ചാട്ടത്തില്‍ കുളിച്ചും മറ്റും കാട്ടിൽ കൂടി സന്തോഷപൂർവ്വം നടക്കുന്ന വിഡിയോ ആണ് മഞ്ജു പോസ്റ്റ്‌ ചെയ്ത്തത്. നിമിഷങ്ങൾ കൊണ്ട് വീഡിയോ ട്രെൻഡിംഗ് ആയി.

Most Popular

To Top