Entertainment

‘സുനിച്ചന്‍ എന്നെ അടിക്കാറുണ്ട്. അതും വടി കൊണ്ട്‌..’ – മഞ്ജു പത്രോസ്

നടി മഞ്ജു പത്രോസ് ചുരുക്കം ചില സിനിമകള്‍കൊണ്ട് മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ താരമാണ്. മഞ്ജു ഏഷ്യാനെറ്റിന്റെ ‘ബിഗ്ഗ് ബോസ്സ്’ എന്ന റിയാലിറ്റി ഷോയിലൂടെ അടുത്തിടെ ഒരുപാട് വിമർശനങ്ങൾക്ക് ബലിയാട് ആയ വ്യക്തി കൂടിയാണ്. മഞ്ജു അഭിനയരംഗത്തേക്ക് വരുന്നത് ലോഹിതദാസ് സംവിധാനം ചെയ്ത ‘ചക്രം’ എന്ന സിനിമയിലൂടെയാണ്.

2003ല്‍ ആയിരുന്നു ആദ്യ സിനിമ എങ്കിലും താരം അഭിനയത്തിൽ സജീവമായത് 2013ലാണ്. മഴവിൽ മനോരമയിലെ ഒരു റിയാലിറ്റി ഷോ ആണ് അതിന് കാരണമായത്. മഞ്ജുവിനും ഭർത്താവ് സുനിച്ചനും ‘വെറുതെ അല്ല ഭാര്യ’ എന്ന പരിപാടിയിലൂടെ കൂടുതൽ ആളുകളുടെ ശ്രദ്ധ നേടിയെടുക്കാനായി. താരം മഴവിൽ മനോരമയിലെ മറിമായം എന്ന സൂപ്പർഹിറ്റ് ആക്ഷേപഹാസ്യ പരിപാടിയിലെയും ഭാഗമായി.

താരം സംസ്ഥാന ടെലിവിഷൻ അവാർഡിലെ പ്രത്യേക ജൂറി അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. മഞ്ജു ഇതിനോടകം ‘ഉത്യോപ്പിലെ രാജാവ്’, ‘മഹേഷിന്റെ പ്രതികാരം’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. താരത്തിന്റെ വിഡിയോയ്ക്കും പേജിലുമെല്ലാം ബിഗ്ഗ് ബോസ്സിൽ നിന്ന് പുറത്തായതിന് ശേഷം ചിലർ മോശം കമന്റുകൾ ഇടാറുണ്ടായിരുന്നു.

കൈരളിയ്ക്ക് താരം പണ്ട് കുൊുംബസമേതം കൊടുത്ത ഒരു ആഭിമുഖത്തിലെ ഒരു ഭാഗം ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുകയാണ്. ഭാഗ്യലക്ഷ്മി അവതാരകയായ പരിപാടിയിൽ ഒരു പാട്ട് പാടാൻ മഞ്ജുവിനോട് ആവശ്യപ്പെട്ടപ്പോഴാണ് താരം ഭര്‍ത്താവ് സുനിച്ചന്‍ ഉപദ്രവിക്കുന്ന കാര്യം പറഞ്ഞത്. ഭാഗ്യലക്ഷ്മി അവതാരകയായ പരിപാടിയിൽ ഒരു പാട്ട് പാടാൻ മഞ്ജുവിനോട് ആവശ്യപ്പെട്ടപ്പോളാണ് മഞ്ജു സുനിച്ചൻ ഉപദ്രവിക്കുന്ന കാര്യം പറഞ്ഞത്.ഭാഗ്യലക്ഷ്മി അവതാരകയായ പരിപാടിയിൽ ഒരു പാട്ട് പാടാൻ മഞ്ജുവിനോട് ആവശ്യപ്പെട്ടപ്പോളാണ് മഞ്ജു സുനിച്ചൻ ഉപദ്രവിക്കുന്ന കാര്യം പറഞ്ഞത്. പാടിയതിനു ശേഷം സുനിച്ചന്‍ ‘ഇത്തരത്തിലുള്ള വലിയ പാട്ടുകളാണ് ഇവൾ പാടുന്നതെ’ന്ന് പറഞ്ഞു.

ഇതിന് മറുപടിയായി മഞ്ജു ‘ഞാൻ പറയട്ടെ’യെന്ന് സുനിച്ചനോട് ചോദിച്ച ശേഷം ‘സുനിച്ചൻ എന്നെ അടിക്കാറുണ്ടെ’ന്നും ‘അതും വടി കൊണ്ട് അടിക്കുമെ’ന്നും ഭാഗ്യലക്ഷ്മിയോട് പരാതി പറഞ്ഞു. മഞ്ജു പറഞ്ഞു, ‘ഞാൻ പാട്ട് പാടിയത് തെറ്റിച്ചെന്ന് പറഞ്ഞ് എന്നെ അടിച്ചു. അതിന്റെ വല്ല കാര്യവുമുണ്ടോ..??’. സുനിച്ചന്‍ മറുപടി പറഞ്ഞത് ‘പാട്ടിന്റെ വരികൾക്ക് ഒരു ട്യൂൺ ഉണ്ട്. അത് തെറ്റിച്ച് ചുമ്മാ അങ്ങ് പാടുകയാണെ’ന്നാണ്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top