Entertainment

ഇവരോടൊക്കെയാണ് നമ്മൾ പാപം ഏറ്റുപറയുന്നത്!!! അഭയ കേസിലെ പ്രതികളെ വിമർശിച്ച് മഞ്ജു പത്രോസിന്റെ ഫേസ്ബുക് കുറിപ്പ്


ബിഗ്‌ബോസ് എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെയും നിരവധി അനവധി മറ്റ് ട് വി പ്രോഗ്രാമുകളിലൂടെയും പ്രശസ്തയായ താരമാണ് മഞ്ജു പത്രോസ്. മറിമായം എന്ന പ്രേക്ഷകരുടെ പ്രിയ പ്രോഗ്രാമിലെ സ്ഥിര സാനിധ്യം ആണെങ്കിലും ബിഗ്‌ബോസ് എന്ന പ്രോഗ്രാം മഞ്ജുവിന് കൂടുതൽ ജനശ്രദ്ധ നേടികൊടുത്തിരിന്നു.

ഇപ്പോളിതാ ഏറ്റവും കൂടുതൽ വിവാദമായ അഭയ കേസിലെ പ്രതികളെ കോടതി ശിക്ഷിച്ചിരിക്കുകയാണ്. തിരുവസ്ത്രം അണിഞ്ഞവർ തന്നെയാണ് പ്രതികൾ എന്നത് ഏവരെയും ഒരുപോലെ സങ്കടപെടുത്തുകയും രോഷം കൊള്ളിക്കുന്നതുമാണ്. ഇപ്പോൾ ഇവർക്കെതിരെ തുറന്നടിച്ചിരിക്കുകയാണ് മഞ്ജു പത്രോസ്.
തിരുവസ്ത്രം അണിഞ്ഞാൽ മാത്രം ദൈവത്തിന്റെ പ്രതി പുരുഷൻ ആകില്ല അതൊരു സന്യാസം ആണ് അല്ലാത്തപക്ഷം അത് വെറുമൊരു വസ്ത്രമാണ്.  മഞ്ജു പത്രോസ് തന്റെ ഫേസ്ബുക് പേജിൽ പങ്കുവെച്ചു.  

ധ്യാനയോഗത്തിനു ശേഷം നിങ്ങൾ ഒച്ചയുണ്ടാക്കാത്ത പൈസ നേർച്ചയിടാൻ പറഞ്ഞ(നോട്ട് )ഒരു അച്ഛനെ ഞാൻ ആറാം ക്ലാസ്സിലോ ഏഴാം  കണ്ടിട്ടുണ്ട്.എന്റെ ചെറിയ പ്രായത്തിൽ പോലും ഞാൻ അന്ന് ഞെട്ടി. കാരണം എന്റെ കൈവെള്ളയിൽ നേർച്ചയിടാൻ ചുരുട്ടി വെച്ചിരുന്നത് വീട്ടിൽ നിന്ന് തന്നുവിട്ട 50പൈസയാണ്.. ഇന്നിപ്പോൾ ആ ഞെട്ടലിൽ ഒരു കാര്യവുമില്ലെന്ന് മനസിലാക്കാൻ സാധിക്കുന്നു..

തിരുവസ്ത്രം ഇട്ടത് കൊണ്ടു മാത്രം ദൈവത്തിന്റെ പ്രതിപുരുഷനോ മണവാട്ടയോ ആകില്ല. അതൊരു സന്യാസം ആണ്.. അത് മനസിലാക്കാത്തിടത്തോളം അവർ എന്തോ വസ്ത്രം ധരിച്ചിരിക്കുന്ന സാധാരണക്കാരായ മനുഷ്യരാണ്..തീരെ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത നല്ല ഒരു ജോലി പോലും പറയാനില്ലാത്ത ഒരു സാധാരണ മനുഷ്യനേക്കാൾ താഴെ നിൽക്കുന്ന മനുഷ്യർ..

ഇത്തരം മനുഷ്യരോടാണ് നമ്മൾ നമ്മുടെ കുഞ്ഞു കുഞ്ഞു പാപങ്ങൾ ഏറ്റു പറയാൻ പോകുന്നത്.. എന്തൊരു വിരോധാഭാസം അല്ലെ.. 

രാജു ചേട്ടൻ മുത്താണ് ❤️

Most Popular

To Top