Entertainment

മനോജേട്ടന്‍ ഇല്ലാതിരുന്നെങ്കില്‍ ഒരുപക്ഷെ, ഞാൻ ഇന്ന് ഉണ്ടാകുമായിരുന്നില്ല! – മഞ്ജു വാര്യര്‍

മലയാളത്തിന്‍റെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍! മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ശരിക്കും ഒരു നടനവിസ്മയം തന്നെ. മലയാള സിനിമയുടെ പെരുന്തച്ചന്‍ എന്ന വിശേഷണത്തിന് ചേരുന്ന അഭിനയപ്രതിഭ തിലകന്‍ വരെ മഞ്ജുവിനെ കുറിച്ച് പറഞ്ഞത് അവര്‍ പലപ്പോഴും കഥാപാത്രമായി ജീവിക്കുകയാണ് എന്നാണ്. അതുകൊണ്ട് തന്നെയാകണം അഭിനയത്തില്‍ നിന്ന് ചെറിയ ഒരു ഇടവേള എടുത്തിട്ടും അവരെ മറക്കാതെ മലയാളികള്‍ മുഴുവന്‍ കാത്തിരുന്നത്‌.

എന്നാല്‍ മഞ്ജു വാര്യരെ കുറിച്ച് കേള്‍ക്കുന്ന ഒരു അപവാദമാണ് അവര്‍ തന്‍റെ രണ്ടാമത്തെ ചലച്ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടയ്ക്ക് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന്. ഈ സംഭവത്തെ കുറിച്ചുള്ള സത്യകഥ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മഞ്ജു. 
 
മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമ സല്ലാപം ആയിരുന്നു. ആ സിനിമയില്‍ രാധയെന്ന മഞ്ജു വാര്യര്‍ അഭിനയിച്ച കഥാപാത്രം തന്‍റെ കാമുകന്‍ ശശികുമാറിനെ (ദിലീപ് ചെയ്ത കഥാപാത്രം) നഷ്ടപ്പെട്ട വേദനയില്‍ മറ്റൊരു അഭയവുമില്ലാതെ ട്രെയിനിന്‍റെ മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയാണ്. രക്ഷിക്കാന്‍ പിന്നാലെ ദിവാകരന്‍ (മനോജ് കെ ജയന്‍ ചെയ്ത കഥാപാത്രം) ഓടി വന്നു പിടിച്ചുമാറ്റുന്നു. ഇതാണ് ക്ലൈമാക്സ് രംഗം.
 
എന്നാല്‍ കഥാപാത്രത്തെ സമഗ്രമായി ആവാഹിച്ച മഞ്ജുവിന് ഏതോ അമാനുഷിക ശക്തി തന്നെ ട്രെയിനിലേക്ക് ആകര്‍ഷിപ്പിക്കുന്നതായി തോന്നി. ഒരു നിമിഷം അഭിനയവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ആ മുടിനാരിഴ മറഞ്ഞുപോയി.  ട്രെയിന്‍ അടുത്തെത്തിയിട്ടും മഞ്ജുവിന് ഒരു ഭാവമാറ്റവും കാണാതിരുന്നപ്പോഴാണ് മനോജിന് അപകടം മണത്തത്. മനോജ് കെ ജയന്‍ മഞ്ജുവിനെ പിടിച്ചുമാറ്റാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും സാധിച്ചില്ല. ഗത്യന്തരമില്ലാതെ മനോജ് മഞ്ജുവിന്‍റെ ചെകിട്ടത്ത് ഒന്നു പൊട്ടിച്ചു. ഷോട്ട് കഴിയുമ്പൊഴേക്ക് മഞ്ജു ബോധം കെട്ട് വീണുവത്രെ. ഇതാണ് യഥാര്‍ത്ഥത്തില്‍ അവിടെ സംഭവിച്ചത്.
 
1996ലാണ് സുന്ദര്‍ദാസ് ‘സല്ലാപം’ സംവിധാനം ചെയ്യുന്നത്. മഞ്ജുവിനെ കൂടാതെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ ദിലീപ്, മനോജ് കെ ജയന്‍, ബിന്ദു പണിക്കര്‍, എന്‍. എഫ്. വര്‍ഗ്ഗീസ് എന്നിവര്‍ അവതരിപ്പിച്ചു.
Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top