പത്താം ക്ലാസില്‍ പഠിക്കുന്ന പ്രായത്തില്‍ ആരുടെയെങ്കിലും കൂടെ പോകാന്‍ പറ്റുമോ.? സീരിയല്‍ നടി ആയതിന് ശേഷം വിവാഹം കഴിക്കാമോ എന്ന് ചോദിച്ച് നിരവധി മെസേജുകള്‍ വരാറുണ്ട്.” തുറന്നു പറയുന്നു പാടാത്ത പൈങ്കിളിയിലെ കണ്മണി.
വളരെ കുറഞ്ഞ എപ്പിസോഡ് കൊണ്ട് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയ പരമ്പര ആണ് പാടാത്ത പൈങ്കിളി. ടെലികാസറ്റ് തുടങ്ങി 100 ദിവസം ആയപ്പോൾ തന്നെ ആളുകൾക്ക് പ്രിയപ്പെട്ട പരമ്പര ആണ് പാടാത്ത പൈങ്കിളി. ഈ സീരിയലിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്ന കണ്മണി എന്ന കഥാപാത്രം ആണ് മനീഷ. ഇപ്പോൾ കുടുംബസദസിന്റെ പ്രിയപ്പെട്ട മകൾ ആണ് മനീഷ. ടിക്ടോക് വീഡിയോസ് വഴി ആണ് താരം പരമ്പരയിൽ അരങ്ങേറ്റം നടത്തുന്നത്. ഈ വീഡിയോ കണ്ടാണ് പാടാത്ത പൈങ്കിളിയുടെ പ്രൊഡക്ഷന്‍ കണ്ട്രോളര് താരത്തെ ഓഡിഷന് വിളിക്കുന്നത്.
തന്റെ അഭിനയ ജീവിതത്തെ കുറിച്ച് താൻ വന്ന വഴികളെയും കുറിച്ച് മനീഷ പറഞ്ഞത് ഇങ്ങനെ….
“തുടക്കത്തില്‍ ഡയലോഗുകള്‍ പോലും കൃത്യമായി പറയാൻ ട്ടൊന്നും പറയാന്‍ പറ്റിയിട്ടില്ല. ഇപ്പോള്‍ ശരിയായി വരുന്നുണ്ട്. അഭിനയ ജീവിതത്തിലേക്ക് വന്ന മാറ്റത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇപ്പോള്‍ എന്നെ സ്നേഹിക്കാന്‍ ഒരുപാട് പേരുണ്ടായി. എന്റെ ആരുമല്ലെങ്കില്‍ പോലും എന്റെതാണെന്ന് പറയാന്‍ നിരവധി പേരുണ്ട്. അറിയാത്ത ആള്ക്കാര് പോലും അതെന്റെ കൊച്ചാണ്, എന്റെ ബന്ധുവാണ്, എന്റെ കൂടെ പഠിച്ചതാണ് എന്നൊക്കെ പറഞ്ഞ് വരുന്നുണ്ട്.
അങ്ങനെ പറഞ്ഞ് കേള്‍ക്കുന്നത് തന്നെ വലിയ സന്തോഷമാണ്. മാസ്ക് വെച്ച് പുറത്തിറങ്ങിയാല്‍ പോലും ആളുകള്‍ തിരിച്ചറിയുന്നുണ്ട്. സീരിയല്‍ കണ്ടിട്ട് സിനിമയിലേക്കുള്ള ഓഫറുകള്‍ വരുന്നുണ്ട്. തമിഴിലാണ് ആദ്യം ചാന്‍സ് കിട്ടിയത്. ജീവയുടെ നായികയായി അഭിനയിക്കാനാണ് വിളിച്ചത്. ഇപ്പോള്‍ സീരിയല്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. അത് ഒഴിവാക്കാന്‍ പറ്റില്ലല്ലോ. സിനിമയും വേണ്ടെന്ന് വെച്ചിട്ടില്ല.
വീട്ടില്‍ വിവാഹാലോചനകളൊക്കെ വന്നിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പോലും കല്യാണാലോചന വന്നിരുന്നു. പ്രായം എത്രയാണെന്ന് അറിയാതെ വന്ന ആലോചനയാണത്. പത്താം ക്ലാസില്‍ പഠിക്കുന്ന പ്രായത്തില്‍ ആരുടെയെങ്കിലും കൂടെ പോകാന്‍ പറ്റുമോ. അയാളുടെ കല്യാണമൊക്കെ കഴിഞ്ഞു. എനിക്ക് കുറച്ചധികം ആഗ്രഹങ്ങളുണ്ട്. അതൊക്കെ എന്ന് പൂര്‍ത്തിയാവുമോ അന്നേ വിവാഹത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നുള്ളു. സീരിയല്‍ നടി ആയതിന് ശേഷം വിവാഹം കഴിക്കാമോ എന്ന് ചോദിച്ച് നിരവധി മെസേജുകള്‍ വരാറുണ്ട്. എനിക്കിപ്പോള്‍ ഇരുപത് വയസ് ആവുന്നതേയുള്ളു. ഞാന്‍ കുറച്ച് കൂടി വലുതാവട്ടേ.
എന്നെ ആദ്യം ടിവിയില്‍ കണ്ടപ്പോള്‍ ഭയങ്കര സന്തോഷമായിരുന്നു. എന്റെ ഒരു ആഗ്രഹം സഫലമായി. വീട്ടുകാര്‍ക്കും അതേ സന്തോഷമാണ്. ആദ്യ ദിവസം ടിവിയില്‍ കണ്ട ഉടന്‍ നിരവധി ഫോണ്‍ കോളുകളാണ് വന്നത്. സീരിയലിലെ കണ്മണി എന്ന കഥാപാത്രത്തെ വലൈന്റ് ആയി വൈകാതെ തന്നെ കാണാന്‍ സാധിക്കും. എന്നെ പോലെ നിഷ്കളങ്കമായ കുട്ടിയാണ് കണ്മണി.
തന്റെ കല്യാണം ഉറപ്പിച്ചുവെന്ന് പ്രചരിച്ച വാർത്തകൾക്ക് ഇല്ലെന്നുള്ള മറുപടിയാണ് നടി പറഞ്ഞത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ ഇന്റർവ്യൂവിനു ആയിരുന്നു താരം തുറന്ന് പറച്ചിൽ നടത്തിയത്.
