Entertainment

ലാലേട്ടനുമായി കൂടുതൽ സിനിമകൾ ഞാൻ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് ‘ലോകമേ’ യുടെ കാര്യം പറയൻ ചെറിയൊരു മടിയുണ്ടായിരുന്നു. മമ്ത പറയുന്നു.

മലയാളികളുടെ പ്രിയപ്പെട്ട ബോൾഡ് യുവനടിയാണ് മംമ്ത മോഹൻദാസ
സ്. മയൂഖം എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മമ്ത 15 വർഷങ്ങൾ ഈ രംഗത്ത് പൂർത്തിയാക്കിയ സമയം ആണ് ഇത്. ഇപ്പോൾ നിർമ്മാണ രംഗത്തേക്ക് കൂടെ ഒരു കൂടുമാറ്റം നടത്തിയ ആളാണ് മമ്ത .
മലയാളം തമിഴ് ഹിന്ദി തുടങ്ങി ഒട്ടുമിക്ക ഭാഷകളിലും താരം തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ സജീവമായ മമ്ത തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പ്രേക്ഷകരുമായി പങ്കുവെക്കാൻ എത്താറുണ്ട്.

നിർമ്മതകളുടെ സംഘടന ആയ ലോകമേയിലും താരം ഉണ്ട്.
അടുത്ത സമയത്ത് തന്റെ അഭിനയ ജീവിതത്തിലുണ്ടായ ചില സംഭവങ്ങൾ താരം തുറന്ന് പറഞ്ഞിരുന്നു. മോഹൻലാലും മമ്മൂട്ടിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചു താരം പറയുന്നത് ഇങ്ങനെ ആണ്….

“ലോകമേ യിൽ ലാലേട്ടനും ഉണ്ട്. ദൃശ്യം 2 വിന്റെ ചിത്രീകരണത്തിനിടെയാണ് ലാലേട്ടൻ ഞങ്ങൾക്ക് വേണ്ടി അത് ചെയ്ത് തന്നത്. ലാലേട്ടനുമായി കൂടുതൽ സിനിമകൾ ഞാൻ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് ‘ലോകമേ’ യുടെ കാര്യം പറയൻ ചെറിയൊരു മടിയുണ്ടായിരുന്നു.

മമ്മൂക്കയുമായിട്ടുള്ള അടുപ്പം എനിക്ക് ലാലേട്ടനുമായില്ല. പറയേണ്ടേ താമസമേ ഉണ്ടായിരുന്നുള്ളു. പൂർണ സന്തോഷത്തോടെയാണ് അദ്ദേഹം അതിന്റെ ഭാഗമായത്.

15 വർഷം എന്ന് പറയുന്നത് ഒരാളുടെ ജീവിതത്തിലെ സുപ്രധാന കാലഘട്ടമാണ്.ഈ സമയത്ത് വ്യക്തിപരമായി എന്തൊക്കെ മാറ്റങ്ങൾ എനിക്ക് വന്നിട്ടുണ്ടോ അതെല്ലാം എന്റെ കഥാപാത്രങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്. ഓരോ ദിവസവും പുലരുന്നത് നമ്മളെ പുതിയ കാര്യങ്ങൾ പഠിപ്പിച്ച് കൊണ്ടാണല്ലേ.

കടന്ന് വന്ന കാലഘട്ടത്തെ കുറിച്ചോർക്കുമ്പോൾ ഞാൻ ഏറെ സന്തോഷവതിയാണ്. ഇനിയങ്ങോട്ട് സെലക്ടീവ് ആയിരിക്കും. സൗഹൃദങ്ങളുടെ നിർബന്ധത്തിന് വഴങ്ങി ചില കഥാപാത്രങ്ങളൊക്കെ ചെയ്യേണ്ടി വന്നിരുന്നു. ആരോടും നോ പറയുന്ന സ്വഭാവം എനിക്കില്ല.

പക്ഷേ നിർമാണ മേഖലയിലേക്ക് കടന്നതോടെ തിരക്ക് കൂടിയിട്ടുണ്ട്. എന്ത് കാര്യം ചെയ്താലും നൂറ് ശതമാനവും ആത്മാർഥതയോടെ ആയിരിക്കണം എന്ന നിർബന്ധം എനിക്കുണ്ട്. അതുകൊണ്ട് സെലക്ടീവ് ആകാതെ വേറെ വഴിയില്ലെന്നും കേരളകൗമുദി യ്ക്ക് നൽകിയ അഭിമുഖത്തിൽ മംമ്ത പറയുന്നു.

ഹരിഹരൻ സാർ കാരണമാണ് ഞാൻ സിനിമയിൽ എത്തിയത്. സിനിമ എന്ന എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിച്ചതും ഹരിഹരൻ സാറിന്റെ തീരുമാനം കൊണ്ട് തന്നെയാണ്. സിനിമയിൽ എത്തിപ്പെടുമെന്നോ അഭിനയിക്കുമെന്നോ ഒരിക്കൽ പോലും കരുതിയ ആളല്ല ഞാൻ. സംഗീതത്തിന് പ്രധാന്യം നൽകി നല്ല സിനിമകൾ ഒരുക്കുന്ന സംവിധായകൻ.

 


മയൂഖത്തിൽ എത്തിപ്പെടുമ്പോൾ ഹരിഹരൻ സാറിനെ കുറിച്ച് ഈ ചിത്രം മാത്രമായിരുന്നു മനസിൽ. പക്ഷേ അവിടെ നിന്നും നല്ല ഒരു മനുഷ്യനെ കൂടി ജീവിതത്തിൽ പരിചയപ്പെടാൻ കഴിയുകയായിരുന്നു. ഹരി ഹരൻ സാറിന്റെ സിനിമയിലൂടെ വന്നത് കൊണ്ട് തന്നെയാണ് പിന്നീടുള്ള ഭാഗ്യങ്ങളെല്ലാം എന്നെ തേടി വന്നതെന്ന് ഞാൻ വിശ്വസിക്കുകയാണ്.

Most Popular

To Top