Entertainment

മമ്തയ്ക്കെതിരെ രേവതി സമ്പത്തും…! ഇതുപോലെയുള്ളത് വിഡ്ഢിത്തങ്ങൾ എഴുന്നള്ളിക്കാതിരിക്കു എന്ന് നിർദേശം !!!

അടുത്തിടെ പ്രാമുഖ എഫ് എമ്മിൽ നടത്തിയ ഒരു അഭിമുഖത്തിൽ മലയാളികളുടെ പ്രിയപ്പെട്ട മമത മോഹൻദാസ് തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്നു. വലിയ രീതിയിൽ ചർച്ചചെയ്യപെടുവാനും നിരവധി കോണുകളിൽ നിന്ന് വിമർശനങ്ങളുമായി ആൾക്കാർ രംഗത്ത് വരുവാൻ ഇത് കാരണമായി. തന്റെ കഴ്ച്ചപാടിൽ വ്യത്യസ്തത ഉണ്ടെന്നും ഒറ്റമകളായതിനാൽ തന്നെ ഒരു ആണ്കുട്ടിയായി ആണ് വളർത്തിയത് എന്നും മമത അഭ്പ്രായപെട്ടു.

പതിനച്ച വർഷമായി സിനിമയിൽ തുടരുന്ന ഒരു ആണിന് കിട്ടുന്ന വേതനം ഒരിക്കലും ഒരു സ്ത്രീക്ക് കിട്ടുന്നില്ല എന്നും അഭിപ്രായപ്പെട്ട മമത താൻ സിനിമയിൽ മാറ്റി നിർത്തപ്പെട്ടിട്ടില്ല എന്നും പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ മമത പറഞ്ഞ കാര്യങ്ങൾ ചർച്ച ആകുകയാണ്. ഇപ്പോൾ രേവതി സമ്പത്തും മമത ക്കെതിരെ തിരിഞ്ഞിരിക്കുകായാണ്. ഒന്നുമറിയാതെ ഇതുപോലെ വിഡ്ഢിത്തങ്ങൾ വിളമ്പരുത് എന്നും നിങ്ങൾ വർക് ചെയ്യുന്ന മേഖലയിൽ തന്നെ ഒന്ന് നോക്കിയാൽ നിങ്ങൾ വ്യത്യാസങ്ങൾ മനസിലാകും എന്നുമാണ് രേവതി അഭിപ്രായപ്പെട്ടത്.

രേവതിയുടെ കുറിപ്പിങ്ങനെ…

എന്റെ പൊന്ന് മംമ്ത മോഹൻദാസെ,

ഈ ഫെമിനിസവും, വുമൺ എംപവർമെൻറ്റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കിൽ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിഡ്ഢിത്തരങ്ങൾ എഴുന്നള്ളിക്കാതെ ഇരിക്കാൻ എങ്കിലും ശ്രമിക്കാം.

“എന്നെ ഒരാൺകുട്ടി ആയാണ് വളർത്തിയത്”എന്നതിൽ അഭിമാനം കൊണ്ട് പുളകിതയാകുമ്പോൾ ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങൾക്കാണ് എന്ന് വാക്കുകളിൽ നിന്ന് നിസ്സംശയം പറയാം. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആൺകുട്ടിയെ പോലെ വളർത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്.
ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതൽ ആധികാരികമായി അറിയണമെങ്കിൽ വേറൊരിടവും തേടണ്ട,താങ്കൾ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാൽ മാത്രം മതിയാകും.

ഈ പ്രിവിലേജാകുന്ന കുന്നിന്റെ മുകളിൽ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും !!

Most Popular

To Top