Entertainment

ഇതിലിപ്പോൾ ആരാണ് ഹോട്ട്? സൂര്യനോ അതോ ഞാനാണോ; ഗ്‌ളാമോർസ് ചിത്രങ്ങള്‍ പങ്കുവെച്ച് മംമ്താ മോഹന്‍ദാസ്‌

മയൂഖം എന്ന ചിത്രത്തിലൂടെ മലയാളി മനസില്‍ കുടിയേറിയ നടിയാണ് മംമ്താ മോഹന്‍ദാസ്. പിന്നീട് വളരെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ നായികയായി തിളങ്ങിയ മംമ്താ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചു.

ക്യാന്‍സര്‍ അസുഖ ബാധിതയായ മംമ്താ കുറച്ചുനാളുകള്‍ സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നുവെങ്കിലും പിന്നീട് സിനിമയില്‍ സജീവമായി. ഇപ്പോഴിതാ താരം ഒരു യാത് പോയതിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്.

കാലിഫോര്‍ണിയയിലെ മാലിബുവില്‍ നിന്നുമാണ് നടി മംമ്ത മോഹന്‍ദാസ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വളരെ വൈറലാണ്. സൂപ്പര്‍ ഗ്ലാമര്‍ ലുക്കിലാണ് ചിത്രങ്ങള്‍. അമേരിക്കയിലാണ് താരം ഇപ്പോള്‍ ഉള്ളത്.

വീക്കെന്‍ഡിലെ കുറെ ചിത്രങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്. ഇതിപ്പോള്‍ സൂര്യനാണോ അതോ ഞാനാണോ ഹോട്ട് എന്ന ക്യാപ്ക്ഷനോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.

കൊവിഡ് രൂക്ഷമായ അമേരിക്കയില്‍ കര്‍ശന നിയന്ത്രണം ഉണ്ടെന്നും അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരമാണ് കാലിഫോര്‍ണിയയെന്നും, ഇവിടെ ആളുകള്‍ പുറത്തിറങ്ങുന്നില്ലെന്നും അതുകൊണ്ട് തന്നെ റോഡുകള്‍ വിജനമാണെന്നും ഇപ്പോള്‍ പാര്‍ക്കുകളിലൂടെ യാത്ര ചെയ്യുവാന്‍ ഒരു വല്ലാത്ത സുഖമുണ്ടെന്നും താരം പറയുന്നു.

Most Popular

To Top