Entertainment

മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചതാര്? 369 എങ്ങനെ അദ്ദേഹത്തിന്റെ ഇഷ്ട നമ്പറായി?

മലയാള സിനിമയുടെ നെടുംതൂണായി അന്നും ഇന്നും നിലനില്‍ക്കുന്ന താരമാണ് നമ്മൂടെ മമ്മൂട്ടി. ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്ക. ഇപ്പോഴിതാ താരത്തെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യങ്ങല്‍ താരം തന്നെ പങ്കുവയ്ക്കുകയാണ്.

ഒരു പ്രശസ്ത മഗസിനില്‍ താരം നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. മമ്മൂട്ടിയെ ആദ്യമായി ആരാണ് മമ്മൂക്ക എന്ന് വിളിച്ചതെന്ന് ചോദിച്ചപ്പോള്‍ താരം പറഞ്ഞതിതാണ്.

ആദ്യകാലത്ത് പലരും മമ്മൂട്ടി സാര്‍, മമ്മൂട്ടിക്ക എന്നൊക്കെ വിളിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചത് മമ്മൂട്ടിയുടെ മേക്കപ്പ്മാന്‍ ദേവസ്യയാണ്. ദേവസ്യയുടെ മകനാണ് ഇപ്പോഴത്തെ മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോര്‍ജ്.

മമ്മൂട്ടിയുടെ എല്ലാ വണ്ടികള്‍ക്കും ഒരേ നമ്പരാണ്. അതിന്റെ കാരണമിതാണ്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിച്ചു. അതിന്റെ നമ്പര്‍ലോക്ക് 369 ആയിരുന്നു. മൂന്നിന്റെ ഗുണിതങ്ങളായ ആ നമ്പര്‍ മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വണ്ടിക്ക് മമ്മൂട്ടി 369 എന്ന നമ്പര്‍ സെലക്ട് ചെയ്തത്. ശ്രീനിവാസനാണ് രണ്ട് പടത്തില്‍ മമ്മൂട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്.

ഒന്ന് 1980 ല് വന്ന വില്ക്കാനുണ്ട് സ്വപ്നങ്ങളിലും 1982 ല് വന്ന വിധിച്ചതും കൊതിച്ചതും എന്ന ചിത്രത്തിലും. രണ്ടിലും മമ്മൂട്ടിക്കൊപ്പം ശ്രീനിവാസനും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലല്ലാതെ അന്യ ഭാഷയില്‍ അഭിനയിച്ച് ദേശീയ അവാര്‍ഡ് കിട്ടിയ ഏക മലയാള നടനാണ് മമ്മൂട്ടി. അംബേദ്കര്‍ എന്ന ചിത്രത്തിനാണ് താരത്തിന് അവാര്‍ഡ് കിട്ടിയത്.

Most Popular

To Top