Entertainment

മമ്മൂട്ടി അര്‍പ്പണബോധമുള്ള നടന്‍. മോഹന്‍ലാലിനെവെച്ച് സിനിമ ചെയ്യാന്‍ ആയില്ല – കെ.ജി. ജോര്‍ജ്

മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് കെ.ജി. ജോര്‍ജ്. ഭരതനും പത്മരാജനും ഒപ്പം അദ്ദേഹം മലയാള സിനിമയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പ്രേക്ഷക മനസ്സില്‍ എന്നെന്നും നിറഞ്ഞു നില്‍ക്കുന്ന തരത്തിലുള്ള മികച്ച സിനിമകളാണ് അദ്ദേഹം തിയേറ്ററുകളില്‍ എത്തിച്ചിട്ടുള്ളത്.

മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അതിനു കഴിഞ്ഞിരുന്നില്ല. പ്രമുഖ
മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്.

‘യവനിക’, ‘മേള’ തുടങ്ങിയ സിനിമകളില്‍ നായകനായത് മമ്മൂട്ടി ആയിരുന്നു. മമ്മൂട്ടിക്കൊപ്പം നിരവധി തവണ പ്രവര്‍ത്തിച്ചുവിരുന്നുവെങ്കിലും മോഹന്‍ലാലിനെവെച്ച് സിനിമ ചെയ്യാത്തതിനെ കുറിച്ചുള്ള ചോദ്യം വന്നപ്പോഴായിരുന്നു അദ്ദേഹം പ്രതികരിച്ചത്. മോഹന്‍ലാല്‍ ഒരു ഒറിജിനല്‍ ആക്ടറാണെന്ന് കെ.ജി. ജോര്‍ജ് പറഞ്ഞു. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാന്‍ കഴിയാതിരുന്നത് വലിയ നഷ്ടമായി പോയെന്നും സംവിധായകന്‍ പറഞ്ഞു.

മോഹന്‍ലാലിനെ കുറിച്ച് മാത്രമല്ല, മമ്മൂട്ടിയെ കുറിച്ചും അദ്ദേഹം വാചാലനായി. താനുമായി നിരവധി സിനിമകളില്‍ സഹകരിച്ച മമ്മൂട്ടി അര്‍പ്പണബോധമുള്ള നടനാണെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടി ഡെഡികേറ്റടാണ്. കഠിനാധ്വാനിയാണ്. ജീവിതം മുഴുവന്‍ സിനിമയാണ്. ഇത്രയും കഠിനാധ്വാനിയായ നടന്‍ വേറെയില്ല. ഇപ്പോള്‍ കാണണമെന്ന് തോന്നുന്ന ഒരാളാണ് മമ്മൂട്ടിയെന്നും കെ.ജി. ജോര്‍ജ് വ്യക്തമാക്കി.

മമ്മൂട്ടിയുടെ തുടക്കകാല ചിത്രങ്ങളില്‍ ഒന്നായ, തന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മേള’ അദ്ദേഹത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രങ്ങളില്‍ ഒന്നായിരുന്നുവെന്നും കെ.ജി. ജോര്‍ജ് പറയുന്നു.

75-ാം വയസ്സില്‍ എത്തിനില്‍ക്കുന്ന കെ.ജി. ജോര്‍ജ്, താന്‍ ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ ഏറെ സന്തുഷ്ടനാണെന്നും പറഞ്ഞു. ഇനി ഒരു സിനിമ താന്‍ ഒരിക്കലും ചെയ്യില്ലെന്നും, അഥവാ ചെയ്താല്‍ തന്നെ അതൊരു മുഴുനീള ഹാസ്യചിത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Most Popular

To Top