Kerala News

ന്യൂസ് സെഗ്മെന്റിലെ രണ്ടാം സ്ഥാനത്തു നിന്ന് പിന്നോട്ട് മാറാതെ വമ്പിച്ച ജനപ്രീതിയുടെ ബലത്തില്‍ 24 ന്യൂസ്. എല്ലാ ചാനലുകളുടെയും ടി.ആര്‍.പി റേറ്റിങ്ങ്.

ഒരു ചാനലിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത് ഓരോ ആഴ്ച്ചയും ബാര്‍ക്ക് പുറത്തുവിടുന്ന ടി.ആര്‍.പി റേറ്റിങ്ങാണ്. ചെറിയ പെരുന്നാള്‍ വരുന്ന ആഴ്ച്ച ആയതുകൊണ്ടു തന്നെ കഴിഞ്ഞ ആഴ്ച്ചയിലെ ടി.ആര്‍.പി ബാര്‍ക്ക് പുറത്തുവിടാന്‍ വൈകിയിരുന്നു.

ന്യൂസ് സെഗ്മെന്റിലെ രണ്ടാം സ്ഥാനം ഈ തവണയും സംരക്ഷിച്ചിരിക്കുന്നത് ട്വന്റിഫോര്‍ ന്യൂസ് തന്നെയാണ്. ഇന്‍സൈറ്റ് മീഡിയ കമ്പനിയുടെ വാര്‍ത്താ ചാനലായ ട്വന്റിഫോര്‍ ന്യൂസ് എം.ഡി യായ ആര്‍. ശ്രീകണ്ഠന്‍ നായരുടെ സ്വപ്ന പദ്ധതിയാണ്. മുന്‍പ് കേരളവര്‍മ്മ കോളേജിലെ അദ്ധ്യാപകനും, ദൂരദര്‍ശനിലെ അവതാരകനും, ഏഷ്യാനെറ്റിന്റെ കേരളത്തിലെ കണ്ടെന്റ് ഹെഡും, സീനിയര്‍ വൈസ് പ്രസിഡന്റും, മഴവില്‍ മനോരമയുടെ എന്റര്‍ടേയ്ന്മെന്റ് ടെലിവിഷന്‍ ഓപ്പറേഷന്‍സിന്റെ കണ്‍സള്‍ട്ടന്റും ഒക്കെ ആയി പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ട്വന്റിഫോര്‍ ന്യുസ് ഉള്‍പ്പെടെ ഇന്‍സൈറ്റ് മീഡിയയുടെ എല്ലാ ചാനലുകളിലും പ്രകടമാണ്. പക്ഷപാതം ഇല്ലാതെയുള്ള വാര്‍ത്താ അവതരണവും സെന്‍സേഷനിന്റെ പിന്നാലെ പോകാതെയുള്ള പ്രായോഗിക മീഡിയ എത്തിക്ക്സും ഇവരെ മറ്റ് വാര്‍ത്താ ചാനലുകളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നു. ഓഗ്മെന്റഡ് റിയാലിറ്റി, ടെലിട്രാന്‍സ്പോര്‍ട്ടിങ്ങ് സ്റ്റൂഡിയോ എന്നീ പുത്തന്‍ സാങ്കേതിക വിദ്യകള്‍ മലയാളം വാര്‍ത്താ അവതരണത്തില്‍ ട്വന്റിഫോര്‍ ന്യൂസാണ് ആദ്യം കൊണ്ടുവന്നത്. ലോഞ്ച് ചെയ്തിട്ട് ഒന്നരവര്‍ഷമേ ആയിട്ടുള്ളുവെങ്കിലും, മറ്റ് പല ചാനലുകളെയും മാറ്റി ചിന്തിപ്പിക്കാനും, സാങ്കേതികതയെ ഉള്‍ക്കൊള്ളിക്കാനും പ്രവര്‍ത്തനത്തിലൂടെ പ്രേരിപ്പിക്കാന്‍ ഈ വിജയ സംരംഭത്തിന് ആയി എന്നത് വിസ്മരിക്കാന്‍ കഴിയില്ല. 149.73 ആണ് ചാനലിന്റെ നിലവിലെ ടി.ആര്‍.പി റേറ്റിങ്ങ്.

മറ്റ് മലയാള ചാനലുകളുടെ ടി.ആര്‍.പി റേറ്റിങ്ങ് ഇങ്ങനെ :

ന്യൂസ് സെഗ്മെന്‍റ്

 1. ഏഷ്യാനെറ്റ് ന്യൂസ് – 231.52
 2. ട്വന്റി ഫോർ ന്യൂസ് : 149.73
 3. മനോരമ ന്യൂസ് – 122.33
 4. മാതൃഭൂമി ന്യൂസ് – 110.17
 5. ന്യുസ് 18 കേരള – 56.96
 6. മീഡിയ വണ്‍ – 47.58
 7. ജനം ടിവി – 43.04
 8. കൈരളി ന്യുസ് – 31.4

എന്റര്‍ടെയ്ന്മെന്റ് സെഗ്മെന്റ്

 1. ഏഷ്യാനെറ്റ് – 493. 52
 2. സൂര്യ ടിവി – 349.75
 3. മഴവില്‍ മനോരമ – 308.93
 4. ഫ്ലവേഴ്സ് ടിവി – 284.03
 5. ഏഷ്യാനെറ്റ് മൂവീസ് – 202.24
 6. സീ കേരളം – 158.51
 7. കൈരളി ടിവി – 143.58
 8. കൊച്ചു ടിവി – 137.18
 9. സൂര്യ മൂവീസ് – 121.53
 10. ഏഷ്യാനെറ്റ് പ്ലസ് – 110.13
 11. അമൃത ടിവി – 86.43
 12. വീ ടിവി – 57.65
 13. സൂര്യ കോമഡി – 55.37

ഏഷ്യാനെറ്റിന് സീരിയലുകളുടെ അഭാവം കാരണം റേറ്റിങ്ങ് കുറഞ്ഞെങ്കിലും ആദ്യ സ്ഥാനം നിലനിര്‍ത്തി. ഏഷ്യാനെറ്റ് വൈകുന്നേരം 6.30ന് കൂടുതല്‍ ചിത്രങ്ങള്‍ പ്രീമിയര്‍ ചെയ്യുന്നതും ഡിസ്നി സിനിമകളുമാണ് ചാനലിന്റെ റേറ്റിങ്ങിന്റെ ഒന്നാം സ്ഥാനത്തെ നിലനിര്‍ത്തുന്നത്.

സിനിമകള്‍ വഴി ഓരോ ആഴ്ച്ചയും 400-ില്‍ അധികം പോയിന്റുകള്‍ നേടി സൂര്യ ടിവി ഈ ലോക്ക്ഡൗണ്‍ കാലത്ത് മൊത്തം പോയിന്റുകള്‍ മെച്ചപ്പെടുത്തിയിരിക്കുകയാണ്.

സീരിയല്‍ പ്രക്ഷേപണത്തിന്റെ പുനഃരാരംഭം

സീ കേരളം ജൂണ്‍ ഒന്ന് മുതല്‍ സീരിയല്‍ പ്രക്ഷേപണം പുനഃരാരംഭിക്കും. ‘കബനി’ നിര്‍ത്തിയ ഇവര്‍ സീ കന്നട ഷോ ആയ ‘നാഗിനി’യുടെ മലയാളം ഡബ്ബ്ഡ് പതിപ്പ് തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 10 മണിക്ക് ആരംഭിക്കും. സീ കേരളം ചാനലിന്റെ പുതിയ ഷെഡ്യൂള്‍ ഇതാണ് – ‘തെന്നാലി രാമന്‍’ – 5:30 pm, ‘സിന്ദൂരം’ – 6:00 pm, ‘ചെമ്പരത്തി’ – 7:00 pm, ‘നീയും ഞാനും’ – 7:30 pm, ‘സത്യ എന്ന പെണ്‍കുട്ടി’ – 8:00 pm, ‘പൂക്കാലം വരവായി’ – 8:30 pm, ‘സുമംഗലീ ഭവഃ’ – 9:30 pm.

ജൂണ്‍ 1 മുതല്‍ ‘ചാക്കോയും മേരിയും പുനഃരാരംഭിക്കുമെന്ന് മഴവില്‍ മനോരമ അറിയിച്ചു. മറ്റ് പരിപാടികളെ കുറിച്ച് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ‘അക്ഷരത്തെറ്റ്’ എന്ന പുതിയ സീരിയല്‍ വൈകാതെ ആരംഭിക്കും. ജൂണ്‍ 10 മുതല്‍ ‘അനുരാഗം’ പുനഃരാരംഭിക്കാനും സാധ്യതയുണ്ട്.

പതിവ് പരമ്പരകള്‍ പുനഃരാരംഭിക്കുന്നതിനെ കുറിച്ച് ഏഷ്യാനെറ്റ് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. ‘അമ്മയറിയാതെ’ എന്ന പുതിയ സീരിയല്‍ ജൂണ്‍ 10-ിന് ആരംഭിക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ക്രൈം ടെലിവിഷന്‍ സീരിയല്‍ ‘ക്രൈം പട്രോളി’ന്റെ മലയാളം ഡബ്ബ്ഡ് പതിപ്പ് ജൂണ്‍ 8 മുതല്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങുമെന്ന് കൈരളി ടിവി വെളിപ്പെടുത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top