വിനീത് ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്ത ‘മലര്‍വാടി ആര്‍ട്ട്സ് ക്ലബ്ബ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി മാളവിക വെയില്‍സ്. അതിലെ ഗീതു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ആ സിനിമയിലൂടെ വന്ന നിരവധി താരങ്ങള്‍ ഇന്ന് മലയാള സിനിമയിലെ നിറസാന്നിധ്യങ്ങളാണ്.
മാളവികയ്ക്കും ആ സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. സിനിമയില്‍ മാത്രമല്ല, സീരിയലിലും അഭിനയിക്കുന്ന നടിയാണ് മാളവിക. മലയാളത്തിന് പുറമേ തമിഴ്, കന്നട ഭാഷകളിലെ സിനിമകളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയിലെ സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ ഒന്നായ ‘മഞ്ഞില്‍ വിരിഞ്ഞ പൂവി’ലെ അഞ്ജനയെന്ന കഥാപാത്രം കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. മാളവികയാണ് ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
‘ഇന്നാണ് ആ കല്ല്യാണം’, ‘മൈ ഫാന്‍ രാമു’, ‘ആട്ടക്കഥ’, ‘എന്നാ സത്തം ഇന്ത നേരം’, ‘അഴകുമകന്‍’, ‘അരസുവൈ അറസന്’ തുടങ്ങിയ സിനിമകളില്‍ മാളവിക അഭിനയിച്ചിട്ടുണ്ട്. തമിഴിലെ സൂപ്പര്‍ഹിറ്റ് സീരിയലുകളില്‍ ഒന്നായ ‘നന്ദിനി’യില്‍ ഒരു പ്രധാന വേഷം ചെയ്തത് മാളവിക ആയിരുന്നു.
സോഷ്യല്‍ മീഡിയയില്‍, പ്രത്യേകിച്ച് ഇന്‍സ്റ്റഗ്രാമില്‍ സജീവയായ മാളവിക തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ആരാധകര്‍ക്കൊപ്പം പങ്കുവെച്ചിരിക്കുകയാണ്.
കറുപ്പ് സാരിയില്‍ ഒരു കടല്‍ത്തീരം പശ്ചാത്തലമാക്കിയാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സെലബ്രിറ്റി ഫോട്ടോഗ്രാഫറായ മോജിനാണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ത്രെഡ്സ് ആന്‍ഡ് ബ്ലോക്ക്സാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്.
നടിമാരായ ശാലു മേനോന്, ഗായിക റിമി ടോമി തുടങ്ങിയവര്‍ ചിത്രത്തിന്റെ താഴെ മികച്ചതെന്ന രീതിയില്‍ കമെന്റുകള്‍ ഇട്ടിട്ടുണ്ട്. ‘കറുപ്പുതാന്‍ എനക്ക് പുടിച്ച കളര്‍’ എന്നായിരുന്നു ചില ആരാധകരുടെ കമെന്റുകള്‍. സാരിയില്‍ മാളവിക അതിസുന്ദരിയായിട്ടുണ്ടെന്ന് നിരവധി പേര് അഭിപ്രായം എഴുതിയിട്ടുണ്ട്.
