Entertainment

മലയാള സിനിമയിൽ സ്ത്രീകൾക്ക് നല്ല കഥാപത്രങ്ങൾ കിട്ടുന്നില്ലെന്ന് മാളവിക മോഹനൻ…!

“മഴയെ തൂമഴയെ ” ഈ ഒരു ഒറ്റ ഗാനം മതി മാളവിക മോഹനൻ എന്ന താരത്തെ ഓർത്തിരിക്കാൻ . ദുൽഖർ നായകനായ പട്ടം പോലെ എന്ന ഒറ്റ സിനിമയിലൂടെയാണ്നിരവധി ആരാധകരെ നേടിയ താരം ആണ് മാളവിക. ആ ചിത്രം തന്നെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റ ചിത്രം . എന്നാൽ പിന്നീട് ഭാഗ്യം താരത്തെ നന്നായി തുണച്ചു. ഞെട്ടിക്കുന്ന വളർച്ച ആയിരുന്നു താരത്തിനു ലഭിച്ചത്. വളരെ പെട്ടന്ന് തന്നെ സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടികളിൽ ഒരാൾ ആയി താരം മാറുകയായിരുന്നു.

ബോളിവുഡിലെക്ക് ചേക്കേറിയത്തിന് ശേഷം താരത്തെ കാണുന്നത് പലപ്പോഴും ബോൾഡ് & ഹോട്ട് ലുക്കിൽ ആണ്. താരത്തിന്റെ പുറത്തു വരുന്ന ഫോട്ടോകളിൽ പോലും അതീവ ഗ്ലാമർസ്സ് ആണ് താരം . നിരവധി ആരാധകർ ഉള്ള താരത്തിന്റെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തരംഗം ആകാറുണ്ട്.

ഈ അടുത്ത് താരം ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞ ചില കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് . മലയാളത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് ആണ് താരം തുറന്ന് പറഞ്ഞത് . മലയാള സിനിമ ലോകത്ത് ഇപ്പോഴും ലിംഗവ്യത്യാസം നന്നായി ഉണ്ട് എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ .

വാക്കുകൾ ഇങ്ങനെ….

“ലിംഗപരമായ വേര്‍തിരിവ് മറ്റ് ഭാഷാ സിനിമകളേക്കാള്‍ കൂടുതലാണ് ഇവിടെ. സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ വരുന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തിൽ സ്ത്രീകളെ പ്രധാന കഥാപാത്രമാക്കിയ ഉള്ള സിനിമകൾ മറ്റു ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ കുറവാണ്.

മുമ്പ് മലയാളത്തിൽ സ്ത്രീകളെ മഹത്വവൽക്കരിക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ നടിമാർ അവതരിപ്പിച്ചിട്ടുണ്ട്. ഷീലയൊക്കെ അതിനുള്ള ഉദാഹരണമാണ്. പക്ഷേ ഇപ്പോൾ മലയാളത്തിൽ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ കാണാൻ സാധിക്കുന്നില്ല.

പാർവതി തെരുവത്ത് അഭിനയിച്ച ഉയരെ പോലോത്ത വിരലിലെണ്ണാവുന്ന ചില സിനിമകൾ മാത്രമേ ഇപ്പോൾ കാണാൻ സാധിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിൽ വെറും രണ്ടു സിനിമകളാണ് സ്ത്രീകഥാപാത്രത്തെ മഹത്വവത്കരിച്ച് പുറത്തുവന്നിട്ടുള്ളത് “

ഈയടുത്ത് ലോകഡോൺ ശേഷം തിയേറ്ററുകളെ ഇളക്കി മറിച്ച ഇളയദളപതി വിജയുടെ മാസ്റ്റർ സിനിമയിലെ നായികവേഷം കൈകാര്യം ചെയ്തത് മാളവിക ആണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരുടെ ലിസ്റ്റിൽ മാളവിക ഉണ്ടെന്നാണ് റിപ്പോർട്ട്‌.

മലയാളത്തിനു പുറമേ തമിഴ് കന്നഡ ഹിന്ദി സിനിമകളിലും താരം തന്റെ കഴിവും സാന്നിധ്യവും അറിയിച്ചിട്ടുണ്ട് . മാസ്റ്ററാണ് താരത്തിന്റെ ഏറ്റവും അവസാനമായി റിലീസ് ചെയ്ത സിനിമ. 2013 മുതൽ സിനിമാലോകത്തെ നിറസാന്നിധ്യം ആണ് താരം.

Most Popular

To Top