Entertainment

നായകന്മാർ എല്ലാം കെട്ടി പോയി, നടി ഒറ്റയ്ക്ക്. കെട്ടാൻ പ്ലാൻ ഇല്ലേ എന്ന് ആരാധകർ!

വിവാഹ ലഹരിയിൽ ആണ് സീരിയൽ ലോകം. സീരിയൽ താരങ്ങളിൽ പലർക്കും ഇത് വിവാഹകാലം ആണ്.
അടുത്ത കാലത്ത് ആണ് നായകൻ രാഹുൽ രവി വിവാഹിതനായത്. അതുപോലെ സീരിയൽ താരങ്ങളായ മൃദുല വിജയും യുവ കൃഷ്ണയും എന്നിവരുടെ വിവാഹനിശ്ചയവും നടന്നിരുന്നു.

ലോകഡൗൺ കാലത്ത് ഒട്ടുമിക്ക സീരിയൽ താരങ്ങളും കുടുംബജീവിതത്തിലേക്ക് ചേക്കേറി കഴിഞ്ഞു. വിവാഹം കഴിക്കാതെ നിൽക്കുന്ന പ്രിയതാരങ്ങളോട് എത്രയും പെട്ടെന്ന് വിവാഹിതരാവാൻ പറയുകയാണ് ആരാധകർ.

നടി മാളവിക വെയിൽസിനോട് ആണ് കൂടുതൽ ആളുകൾ ഇത് പറയുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലൂടെ ശ്രദ്ധേയനായ യുവ കൃഷ്ണയും മാളവികയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതുപോലെ രാഹുൽ രവിയും മാളവികയും തമ്മിലും ജോഡികളായി അഭിനയിച്ചിട്ടുണ്ട്. പൊന്നമ്പിളി എന്ന സീരിയലിൽ രാഹുൽ മാളവിക ജോഡി വളരെ പ്രേക്ഷക സ്വീകാര്യത നേടിയത് ആയിരുന്നു.

നന്ദിനി എന്ന തമിഴ് സീരിയലിലും ഇരുവരും ജോഡി ആയിരുന്നു . ഇരുവരുടെ സൗഹൃദം ആരാധകർ തെറ്റ്ധരിക്കുകയും ഇരുവരും വിവാഹിതർ ആകും എന്ന് വിശ്വസിക്കുകയും ചെയ്ത്തിരുന്നു . രണ്ടുപേരുടെയും ചിത്രങ്ങൾ വച്ചു ഫേസ്ബുക്കിൽ ഫാൻസ്‌ പേജുകളും ഉണ്ട്.

അധികം താമസം ഇല്ലാത്ത ദിവസങ്ങളിൽ മാളവികയുടെ രണ്ടു നായകന്മാരും കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിൽ എത്തിയപ്പോൾ മാളവിക മാത്രം എന്താണ് വിവാഹത്തെപ്പറ്റി ആലോചിക്കാതെ നില്കുന്നത് എന്നാണ് ആരാധകരുടെ സംശയം. ബിഗ് ബോസ് ഷോയിലൂടെ ആൾക്കാർക്ക് സുപരിചിതനായ പേളി മാണിയുടെ ഭർത്താവ് ശ്രീനിഷ് അരവിന്ദ് ഒരുകാലത്ത് മാളവികയുടെ നായകനായി അഭിനയിച്ചിരുന്നു.

ശ്രീനി ആദ്യം പോയി, ഇപ്പോൾ യുവയും രാഹുലും പോയി, ഇനി ആർക്കുവേണ്ടിയാണ് പെണ്ണെ കാത്തിരിക്കുന്നത് എന്നാണ് ഒരു ആരാധകൻ മാളവികയോട് ചോദിച്ച ചോദ്യം,

രാഹുൽ പങ്കുവച്ച വിവാഹ വീഡിയോയ്ക്ക് താഴെയും മാളവികയെ കുറിച്ചുള്ള പരാമർശങ്ങളും ചോദ്യങ്ങളും കുറവായിരുന്നില്ല.
ഇന്നാണ് ആ കല്യാണം, മലർവാടി ആർട്സ് ക്ലബ്‌ എന്നീ സിനിമകളിലും മാളവിക നായിക വേഷം അഭിനയിച്ചിട്ടുണ്ട്.

ലക്ഷ്മി എസ് നായർ ആണ് രാഹുൽ രവിയുടെ ഭാര്യ. ലക്ഷ്മിയെക്കുറിച്ച് രാഹുൽ തന്നെ സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്തിനോട് പങ്കുവെച്ചിരുന്നു. തൻറെ വിവാഹത്തെക്കുറിച്ച് മുൻപ് ഒരു അഭിമുഖത്തിൽ തന്നെ മാളവിക പറഞ്ഞിരുന്നു.

” എൻറെ വിവാഹത്തിന് സർപ്രൈസുകൾ ഒന്നും ഉണ്ടാവില്ലെന്നും, വിവാഹം വീട്ടിൽ ആലോചിച്ചു തുടങ്ങിയെന്നും പ്രണയവിവാഹം അല്ല അറേഞ്ചെഡ് ആയിരിക്കുമെന്നും മാളവിക അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Most Popular

To Top