Uncategorized

ഞെട്ടിയോ..?? എങ്കിൽ കേട്ടോളു ഇത് മാളവിക തന്നെയാണ്..!! വെസ്റ്റർന് ലുക്കിൽ അമ്പരപ്പിച്ച് മാളവിക …!!!

916 എന്ന സിനിമയിൽ അനൂപ് മേനോന്റെ മകളായി പ്രത്യക്ഷപെട്ട നാടൻ സുന്ദരിയെ അത്ര പെട്ടന്ന് മലയാളികൾ മറക്കില്ല. മാളവിക മേനോൻ എന്ന ശാലീന സുന്ദരി ആ ഒരു ചിത്രം കൊണ്ട് തന്നെ ജനമനസുകൾ കീഴടക്കി . മലയാളത്തിനു പുറമെ ,തമിഴ് സിനിമ പ്രേമികളുടെ മനസ്സിലും അഭിനയ വിസ്മയം കൊണ്ട് സ്വന്തം ആയി ഒരു ഇടം നേടി. തൃശൂർ സ്വദേശിയായ മാളവിക ബാലു മേനോൻ -ശ്രീകല ദമ്പതികളുടെ മകളാണ്.

മികച്ച ഒരു നർത്തകി ആയ മാളവിക സഹനടിയായി ആണ് സിനിമാലോകത്ത്‌ ചുവട് വയ്ക്കുന്നത്. ലഭിക്കുന്ന വേഷങ്ങൾ ചെറുതാണോ വലുതാണോ എന്ന് താരം നോക്കാറില്ല. ലഭിക്കുന്ന വേഷം ആ കൈകളിൽ ഭദ്രമാണ്. അത് ഏറ്റവും മികച്ചത് ആകും.

നിദ്ര, ഹീറോ, ജോൺ ഹോനായ് ,ഞാൻ മേരിക്കുട്ടി,ജോസഫ്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ മലയാളം ചിത്രങ്ങളിൽ ചെറുതും വലുതും ആയ നിരവധി വേഷങ്ങൾ കൊണ്ട് തന്റെ സാന്നിധ്യം അറിയിച്ചു. ഇവാൻ വേറെമാതിരിയാണ് മാളവികയുടെ തമിഴ് അരങ്ങേറ്റ ചിത്രം.

അഭിനേത്രി,നർത്തകി എന്നതിന് പുറമെ ഇപ്പോൾ മോഡലിംഗ് രംഗത്തും താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇൻസ്റാഗ്രാമിലൂടെ ആരാധർക്കായി പങ്കുവെക്കുന്ന ചിത്രങ്ങൾക്കെല്ലാം വലിയ സ്വീകാര്യത ആണ്. . ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗം തീർക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ്. കുതിരപ്പുറത്ത് ഇരുന്നുകൊണ്ട് പോസ് ചെയ്യുന്ന ചിത്രങ്ങൾ ആണ്. ചിത്രത്തിൽ അതീവ സുന്ദരി ആണ് താരം.

Most Popular

To Top